കൂണ്ടുക്കുള്ള എന്നൈ വച്ചു കൂടി നിന്ന ഊരെ വിട്ടു
കൂണ്ടുക്കുള്ള പോണതെന്ന കൊലക്കിളിയെ
അടി മാനെ മാനെ ഒന്നത്താനെ
അടി നാനും നാളും തവിച്ചേനെ
മുണ്ടൂരുകാരുടെ ജീവസ്സും ഓജസ്സും ആയിരുന്നു മുണ്ടൂര്‍ മീരാന്‍ (ഇന്ന് ഈ തീയേറ്റര്‍ ഇവിടെ ഇല്ല ) മുണ്ടൂരുകാരുടെ ദിവസങ്ങള്‍ക്കു സംഗീതം പകര്‍ന്നു തന്നിരുന്നത് അവിടെ ഇട്ടിരുന്ന പാട്ടുകള്‍ ആയിരുന്നു... കേട്ടാലും കേട്ടാലും മതി വരാത്ത പാട്ടുകള്‍ ... ഓരോ കാലവും ഓരോ പാട്ടുകള്‍
ഞാനും എന്റെ കുരുത്തകേടുകളും വളര്‍ന്നു കൊണ്ടേ ഇരുന്നു... വീട്ടില്‍ മാത്രമല്ല നാട്ടുകാര്‍ക്കും ഞാന്‍ ഉപദ്രവമായി തുടങ്ങി... അതില്‍ എനിക്ക് കൂട്ടായി ഇക്ക്രു, കൊച്ചു വാവ തുടങ്ങിയവരും കൂടി... അങ്ങനെ മുണ്ടൂര്‍ രാജ്യം ഞങ്ങള്‍ ഭരിച്ചു എന്ന് തന്നെ പറയാം ... എന്നേക്കാള്‍ ഒരു വയസ്സ് മൂത്തതാണ് ഇക്ക്രു... കൊച്ചു വാവ എന്നെക്കാള്‍ ഒരു വയസ്സ് ഇളയതും ... ഞങ്ങള്‍ മൂവര്‍ സംഘം ആയിരുന്നു മുണ്ടൂരിനെ നിയന്ത്രിച്ചിരുന്നത് ... ഞങ്ങളുടെ ശല്ല്യം സഹിക്ക വയ്യാതെ എങ്ങനെ എങ്കിലും സ്കൂളിലോ അല്ലെങ്കില്‍ ബാലവാടിയിലെങ്കിലും കൊണ്ടാക്കണം എന്ന് നിരന്തരമായി നാട്ടുകാര്‍ വീട്ടുകാരെ ഭീഷണിപ്പെടുത്തി കൊണ്ടിരുന്നു... ഇനിയും വീട്ടുകാര്‍ അതിനു മുതിര്‍ന്നില്ലെങ്കില്‍ നാട്ടുകാര്‍ അത് ചെയ്യും എന്ന് കണ്ടപ്പോള്‍ ഒരു ശല്ല്യം ഒഴിവാക്കി ഇക്ക്രുനെ ബാലവാടിയിലാക്കാന്‍ തീരുമാനമായി... പക്ഷെ ഇക്ക്രു ഉണ്ടോ പോകുന്നു... അവന്‍ എന്നേം കൊണ്ടേ പോകു... ചിഞ്ചു ഇല്ലാതെ അവന്‍ എവിടെയും പോകില്ല എന്ന ദൃഢ പ്രതിജ്ഞ എടുത്തു... അങ്ങനെ എന്നേം ബാലവാടിയിലാക്കാന്‍ അമ്മ നിര്‍ബന്ധിതയായി... ഒരു വെടിക്ക് രണ്ടു പക്ഷി !!!
അങ്ങനെ ഞാനും ഇക്ക്രും ബാലവാടിയില്‍ എത്തി... ആദ്യത്തെ ദിവസം ഞാന്‍ ടീച്ചറുടെ മൂന്നര പവന്റെ മാല പൊട്ടിച്ചു എന്റെ അരിശം തീര്‍ത്തു... അന്ന് എന്റെ കഞ്ഞിയില്‍ അവര്‍ കൂടുതല്‍ ഉപ്പിട്ടു... അത് ഞാന്‍ ക്ഷമിച്ചു...അടുത്ത ദിവസം ടീച്ചറുടെ സാരി വലിച്ചുരാന്‍ ഞാന്‍ ഒരു ശ്രമം നടത്തി... അന്നെന്റെ ചന്തികിട്ടു നല്ലോണം ഒന്ന് കൊണ്ടു... അതോടെ ഞാന്‍ അടങ്ങി... എന്റെ വേദനയില്‍ പങ്കു കൊണ്ട് ഇക്ക്രുവും അടങ്ങി... പക്ഷെ ഞങ്ങള്‍ തോല്‍വി സമ്മതിച്ചില്ല ..ബാലവാടിയിലെ ഉപ്പുമാവിന്റെയും കഞ്ഞിയുടെയും വിവരണം കേട്ട് കൊച്ചു വാവയും വന്നു തുടങ്ങി... അങ്ങനെ നാട്ടുക്കാര്‍ ഞങ്ങളെ വിദഗ്ദമായി തന്നെ തളച്ചു എന്ന് പറയാം...ബാലവാടിയില്‍ വച്ചു ഞങ്ങള്‍ക്ക് രണ്ടു കൂട്ടുകാരെ കൂടെ കിട്ടി മനോഹരനും ( അവന്‍ ജനിക്കുന്നതിനു മുന്പ് ഇട്ടതായിരിക്കാം എന്നാണ് ഞങ്ങളുടെ നിഗമനം) അനിലും ... നുള്ളലും പിച്ചലും കരച്ചിലും ചീറ്റലുമായി ദിവസങ്ങള്‍ പോയി...
മുണ്ടൂര്‍ മീരാനില്‍ ഉച്ചയ്ക്കുള്ള മാറ്റിനി ഇടാന്‍ നേരമായി... രണ്ടു മണിക്ക് പാട്ടിടാന്‍ തുടങ്ങും എന്നും ഒരേ പാട്ടുകള്‍...അപ്പോഴേക്കും ഞങ്ങള്‍ വീടെത്തി തുടങ്ങും
മാമ ഉ൯ പൊണ്ണ കൊട്...
ആമാ സൊല്ലി പുട് ...
അട മാമ ഉ൯ പൊണ്ണ കൊട്
രാക്കമ്മ കൈയ്യ തട്ട്...
പുതു രാഗത്തില്‍ മെട്ടു കട്ട്
അന്ന് ഞങ്ങളുടെ നാട്ടില്‍ ടി.വി ഒന്നും വന്നു തുടങ്ങീട്ടില്ല ... ഞങ്ങള്‍ക്ക് ആകെ ഉള്ള ആശ്രയം മുണ്ടൂര്‍ മീരാന്‍ ആണ്... അതില്‍ മിക്കവാറും തമിഴ് പടങ്ങള്‍ ആണ് വരാറ്... എന്റെ വീട്ടിനു മുറ്റത്താണ് സിനിമ തീയേറ്റര്‍ ... ഞങ്ങള്‍ സിനിമ കോട്ട എന്നായിരുന്നു പറഞ്ഞിരുന്നത്... ഞങ്ങടെ മുറ്റത്തു നിന്നാല്‍ അവിടെ ഇടുന്ന പാട്ടുകളും... സിനിമയുടെ ശബ്ദ രേഖയും കേള്‍ക്കാം... പാട്ടിട്ടാല്‍ ഞങ്ങള്‍ പിള്ളേര്‍ സെറ്റിനു പ്രാന്ത് പിടിച്ച പോലെയാണ്... പിന്നെ സിനിമ തുടങ്ങുന്നത് വരെ ഞങ്ങള്‍ ചാട്ടം തുടരും... എന്റെ ഇഷ്ടപെട്ട പാട്ട് മാമ പൊണ്ണ കൊട് ആയിരുന്നു... എനിക്ക് കൂട്ട് ഇക്ക്രുവും... അന്നെങ്ങാനും വല്ല സൂപ്പര്‍ ഡാന്‍സര്‍ ഷോയും ഉണ്ടായിരുന്നെങ്കില്‍ ഉറപ്പായും അത് ഞങ്ങള്‍ക്ക് കിട്ടിയെന്നേ... താളവും ബോധവുമില്ലാത്ത ചാട്ടം... അതായിരുന്നു ഞങ്ങളുടെ ഡാന്‍സ് ... അതില്‍ ആയിരുന്നു ഞങ്ങളുടെ സന്തോഷം..
ഞങ്ങള്‍ പലപ്പോഴും പോവാറ് സെക്കന്റ് ഷോ കാണാന്‍ ആണ്... അത് കൊണ്ടു തന്നെ ഒരു പടവും ഞാന്‍ മുഴുവന്‍ കണ്ടിട്ടുണ്ടാവില്ല... കേറുമ്പോഴേ ഞാന്‍ ഉറങ്ങി പോകും... പക്ഷെ അതിന്റെ അഹങ്കാരം ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല... കണ്ടില്ലെങ്കിലും എന്റെ ഇഷ്ടത്തിന് ആ സിനിമേടെ കഥ ഞാന്‍ എല്ലാര്‍ക്കും പറഞ്ഞു കൊടുക്കും ... ആദ്യമായി ഞാന്‍ മുഴുവന്‍ കണ്ട പടം.. ജെള്ളികെട്ടു കാള എന്ന തമിഴ് പടം ആണ്... അന്ന് വീട്ടില്‍ വല്യമ്മയും മക്കളും എല്ലാം ഉണ്ടായിരുന്നു ഞങ്ങള്‍ എല്ലാം ഒന്നിച്ചാണ് പോയത്... ആദ്യമായി സെക്കന്റ് ഷോ മുഴുവന്‍ ഞാന്‍ കണ്ടിരിക്കുന്നു... ഞാന്‍ ചില്ലറക്കാരി അല്ല... വല്യവരുടെ കൂട്ടത്തിലേക്ക് എനിക്കും പ്രൊമോഷന്‍ കിട്ടിയിരിക്കുന്നു...
മെല്ലെ മെല്ലെ അനില്‍ എന്റെ വീട്ടില്‍ കളിയ്ക്കാന്‍ വന്നു തുടങ്ങി... ഇക്ക്രുവിന്റെ അനിയത്തി ആണ് കൊച്ചുവാവ അത് കൊണ്ടു ഞങ്ങള്‍ ചോറും കൂട്ടാനും കളിക്കുമ്പോള്‍ ഉയരത്തില്‍ നില്‍ക്കുന്ന ചെമ്പരുത്തി പൂവും, മഞ്ഞ കോളാമ്പി പൂവും എല്ലാം അവന്‍ അവള്‍ക്കു മാത്രം വലിച്ചു കൊടുക്കും... എനിക്ക് കിട്ടുന്നത് ഇലകള്‍ മാത്രം... അതെന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു...കൊച്ചുവാവേടെ കറികള് എല്ലാം കളര്ഫുള്ളും എന്റെ എല്ലാ കറികളും പച്ച നിറത്തിലും ഇരുന്നു ...അനില്‍ വന്നതോടെ എനിക്കുള്ള പൂവും പിന്നെ പപ്പടം ഇലയും എല്ലാം അവന്‍ എനിക്ക് വലിച്ചു തരാന്‍ തുടങ്ങി... ചോറും കറിയും വച്ചു കഴിഞ്ഞാല്‍ പിന്നെ കൊച്ചുങ്ങളെ ഒക്കത്തെടുത്ത് പരസ്പരം വിരുന്നു പോകണം അതാണ് ഏര്‍പ്പാട്... അപ്പോള്‍ കറികള്‍ എല്ലാരും പരസ്പരം വിലയിരുത്തും... നീണ്ട ആടലോടകത്തിന്റെ ഇലയില്‍ നനഞ മണ്ണും... ചെമ്പരത്തി ഉപ്പേരിയും പപ്പടവും എല്ലാം വിളമ്പി ഒരു ഊണ്... ഇടയ്ക്ക് കൈയിലെ പാവകളെ കുറിച്ച് അഭിപ്രായ പ്രകടനവും എന്റെ മോള്‍ക്ക് തീരെ വയ്യ പനിയാണ്... ആശുപത്രില്‍ പോണം... നിന്റെ മോള്‍ക്ക് പനി ഉണ്ടോ? അപ്പോള്‍ കൊച്ചുവവയും പറയും എന്റെ മോള്‍ക്കും പനിയാ... പിന്നെ ഒന്നിച്ചു ഇക്ക്രുന്റെ ബസില്‍ ... ഉജാല ടപ്പിയില്‍ ചെരുപ്പ് മുറിച്ചു ടയര്‍ ഉണ്ടാക്കി കോല് വച്ച വണ്ടിയില്‍ ആശുപത്രിയിലേക്ക് ഒരു പോക്ക്... അനില്‍ ആയിരിക്കും ഡൊക്ട൪ അവന്‍ ചികിത്സിച്ചാല്‍ അതോടെ കൊച്ചുങ്ങളുടെ അസുഖം മാറും...
അപ്പോഴേക്കും എന്റെയും കൊച്ചുവാവയുടെയും ഇക്ക്രുവിന്റെയും ഇടയിലേക്ക് അനിലും കൂടി ഇരുന്നു... കളി കഴിഞ്ഞാല്‍ പിന്നെ മൂന്ന് നാലു വര്‍ഷത്തെ ഞങ്ങളുടെ അനുഭവങ്ങളുടെ കഥ.. എനിക്കെന്നും പറയാന്‍ ഉള്ളത് അച്ഛന്റെ കാട്ടിലെ കഥ ആയിരുന്നു... എന്റെ വിചാരം കേരളത്തിലെ എല്ലാ കാടും എന്റെ അച്ഛന്റെ പേരില്‍ ആയിരുന്നു എന്നാണ്... ആ അഹങ്കാരത്തില്‍ ആണ് കഥയുടെ കെട്ട് എഴിക്കുക... അച്ഛന്റെ കാട്ടില്‍ ഞാന്‍ പോയപ്പോള്‍ രണ്ടു പുലി എന്റെ അടുത്തൂടെ പോയതും .. എന്നെ കണ്ടപ്പോ തിരിഞ്ഞു നോക്കിയതും ... ഞാന്‍ പേടിക്കാതെ നിന്നതും ... സിംഹം എന്നെ കടിക്കാന്‍ വന്നപ്പോള്‍ ഞാന്‍ മരത്തില്‍ കയരിയതും ... അവസാനം സിംഹം കുറച്ചു നേരം നിന്നിട്ട് കാട്ടിലേക്ക് തിരിച്ചു പോയതും ... പിന്നെ എന്നെ കടിക്കാന്‍ വന്ന മലമ്പാമ്പിന്റെ വാലില്‍ പിടിച്ചു അച്ഛന്‍ പാറയില്‍ അടിച്ചു കൊന്നതും തുടങ്ങി ... ഞാന്‍ അവിടെ ചെന്നാല്‍ മുയലിന്റെ കൂടെയാണ് കളിക്കുക... എന്റെ കൂടെ കളിക്കാ൯ കുട്ടി ആന കാട്ടില് നിന്നു വരും അതിന്റെ കൂടെപിന്നെ ഊണും ഉറക്കവും ...അങ്ങനെ ഞാന്‍ ഒരു സംഭവമായി നിലനിന്നു അവര്‍ക്കിടയില്‍... ഇക്ക്രു ഒട്ടും മോശമല്ല ഇതിനെ വെല്ലുന്ന കഥകള്‍ അവന്റെ അടുത്തും ഉണ്ട്...
തുടരും
ഓര്‍മ്മകള്‍ കൈവളേം, കാല്‍ വളേം ഒക്കെ ചാര്‍ത്തി നിരന്നു നില്‍ക്വാണല്ലോ. തുടര്‍കഥ അല്ലെ.. ബാക്കി വഴിയെ പറയാം. പിന്നെ തന്നിരിക്കുന്ന സൂചനകള്‍ (സിനിമകള്‍ ) വച്ച് നോക്കുമ്പോള്‍ പ്രായം ഒരു ചാക്ക് ഉണ്ടല്ലോ.. ഹ.. ഹ.
ReplyDeleteഹ..ഹ 22വയസായി... പറയാന്‍ ഒരു മടിയും ഇല്ല... ഞങ്ങടെ നാട്ടില്‍ പുതിയ പടങ്ങളൊക്കെ മെല്ലെ വരൂ..
Delete‘കൊച്ചുപൊട്ടത്തിയിൽ നിന്നും ധാവണിയുടുത്ത, മുതിർന്ന പെണ്ണായി എഴുത്തിൽ വന്നു. അടുത്ത ലക്കത്തിൽ ‘കള്ളനും പോലീസും കളി’ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാമോ? രചനകളിലെ ബാല്യചാപല്യവും ഫെയ്സ്ബുക്കിലെ വാചകങ്ങളും ശ്രദ്ധിച്ചപ്പോൾ തോന്നിയത്, ഇപ്പോഴും എപ്പോഴും വെറും കുസൃതിക്കാരിയായ, ഹാസ്യം കൂടുതലിഷ്ടപ്പെടുന്ന ഒരു ജൂനിയർ ‘ആൾക്കൂട്ടത്തിലേലിയാമ്മ.’ ശരിയല്ലേ? (നർമ്മഭാവന ധാരാളമെഴുതിയ വേളൂർ കൃഷ്ണൻകുട്ടിയുടെ ഒരു ഹാസ്യകഥാപാത്രമാണ് ‘ആൾക്കൂട്ടത്തിൽ ഏലിയാമ്മ’.) ബാക്കിയായി എഴുതുന്നതിൽ ശക്തമായ ഒരു ആശയമോ സംഭവമോ ഉണ്ടാവാൻ ശ്രദ്ധിക്കണം, കേട്ടോ കുഞ്ഞേ....ശരിയാവും, നല്ല പ്രശസ്തിയുണ്ടാവും ഭാവിയിൽ. ആശീർവ്വദിക്കുന്നു...ഭാവുകങ്ങൾ.......
ReplyDeleteഅഞ്ചാറു വയസ്സിനിടയില്‍ ശക്തമായത് ഒന്നും നടന്നില്ല എന്ന് തന്നെ പറയാം... ജീവിതം കിടക്കുന്നതല്ലേ ഉള്ളു... വരുന്നുണ്ട്
Deleteവായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി
മുണ്ടൂര്‍ മീരാന്റെ കഥ വായിച്ചു. കുട്ടികാലത്ത് തന്നെ തമിഴ് സിനിമകള്‍ കണ്ടു രസിക്കാന്‍ കഴിഞ്ഞു അല്ലേ.
ReplyDeleteബാലവാടി ടീച്ചറുടെ മാലയും സാരിയും പൊട്ടിച്ചു തുടങ്ങിയ അനാമികയുടെ സ്കൂള്‍ കഥകളോട് കൂടിയുള്ള ഇക്രുവും കൊച്ചു വാവയുമൊത്തുള്ള രണ്ടാം ഭാഗം പോന്നോട്ടെ..
ആശംസകള്‍.
വരുന്നുണ്ട് വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി
Deleteബാല്യകാലത്തേക്ക് ഒന്ന് മടങ്ങിപോകാന്‍ തോന്നി
ReplyDeleteവലിചിഴക്കാതെ മനോഹരമായി വിവരിച്ചിട്ടുണ്ട്..ഭാവുകങ്ങള്‍...
ബാക്കി ഉടന്‍ ഇങ്ങു പോരട്ടെ....
This comment has been removed by the author.
DeleteThis comment has been removed by the author.
ReplyDeleteഹിഹിഹി, കൊച്ച് കൊച്ച് വിശേഷങ്ങൾക്ക് അഭിനന്ദനങ്ങൾ
ReplyDeleteപഴയ ഓർമ്മകൾ ഉണ്ടായിരിക്കുന്നത് കേൾക്കാൻ രസമാണ്.
ReplyDeleteമുതിരയില്‍ നിന്ന് മുണ്ടൂര്‍ മിരാനിലേക്ക് .... പോട്ടത്തരങ്ങളില്‍ നിന്ന് വീര സാഹസിക കഥകളിലേക്ക്
ReplyDeleteഎന്റെ ദൈവമേ....... വല്ലാത്തൊരു ട്രാന്‍സിഷന്‍
ഏതായാലും ഈ വീര സാഹസിക കഥ ബാല്യത്തിന്റെ നിറമുള്ള ഓര്‍മകളിലേക്ക് കൂട്ടി കൊണ്ട് പോയി നീത്തു. ആശംസകള്‍
കുഞ്ഞു നാളിലെ വീരസാഹസങ്ങൾ എത്രകാലം കഴിഞാലും നമുക്ക് പ്രിയപ്പെട്ടവയാണല്ലോ....
ReplyDeleteകാലത്തെ ഒന്നു കൂടി കുഞ്ഞുന്നാളിലേക്കു പോയി. അവിടെ വരെ എത്തിച്ചതിനു നന്ദി
ReplyDeleteഞങ്ങൾ ഇൻഡ്യ ചൈന യുദ്ധമായിരുന്നു കളിക്കുന്നത് അന്നത്തെ കാലമായിരുന്നേ
അഭിനന്ദനങ്ങള്‍ അനാമിക....
ReplyDeleteവല്യവരുടെ കൂട്ടത്തിലേക്ക് നീതുവിനും പ്രമോഷന്‍ കിട്ടിയിരിക്കുന്നു.
സുഹൃത്തെ... എഴുത്തു നന്നായിട്ടുണ്ട്... ഇനിയൊരു മടങ്ങി പോക്കില്ലാത്ത, ഇന്നത്തെ തലമുറയ്ക്ക് അറിയാത്ത, അനുഭവിക്കാന്‍ ഭാഗ്യമില്ലാത്ത കുട്ടിക്കാലം...
ReplyDeleteവി എ പറഞ്ഞത് പോലെ അടുത്ത ഭാഗം ശ്രദ്ധിക്കുമല്ലോ...
സ്നേഹാശംസകള്‍...
:) ഇതൊക്കെ എന്റെയും കുട്ടിക്കാലം തന്നെ.. ഇതുപോലെ ചെമ്പരത്തി ഉപ്പേരീം , ചോറും,കൂട്ടാനും വെക്കലും, പിന്നെ കുഞ്ഞിനെ ആസ്പത്രീല്‍ കൊണ്ടോവലും ഒക്കെ ഞങ്ങളും ചെയ്തിരുന്നു. ചിലപ്പോള്‍ അന്ന് നമ്മള്‍ കണ്ടിരിക്കാം, അല്ലെ? ആസ്പത്രീല്‍ വെച്ച്.. :) പിന്നെ ഇപ്പോള്‍ മക്കളൊക്കെ വളര്‍ന്നു വലുതായില്ലേ? പഠിപ്പൊക്കെ കഴിഞ്ഞോ അവരുടെ? ഒരുപാടിഷട്ടായി.. ഇനിയൊരിക്കലും പോവാന്‍ പറ്റില്ലല്ലോ കുട്ടിക്കാലത്തേക്ക് എന്നൊരു വിഷമം.!!
ReplyDelete-nസ്നേഹപൂര്‍വ്വം അവന്തിക
പിന്നീടെപ്പോഴോ ആ മക്കളെ എല്ലാം പൊടി തുടച്ചു ഷോ കേസിലേക്ക് മാറ്റി... ഇപ്പോള്‍ പനി വന്നൊന്നു ഞാന്‍ നോക്കാറില്ല... കുളിപ്പിക്കാറില്ല... കണ്ണെഴുതിക്കാറില്ല... പാവം അവര്‍ വീര്‍പ്പുമുട്ടുകയാവും.. വെയിലും മഴയും കൊള്ളാന്‍ കൊതിക്കുകയാവാം
Deleteപഴകാലത്തേക് തിരിഞ്ഞു നോകുമ്പൊ ഒരു പാട് നിറങ്ങ ഓര്‍മകളാണ് മനസില്‍
ReplyDeleteഇന്ന് ആ ഓര്‍മയിലുള്ള എല്ലാവരും പല പല മൂലകളില്‍, ചിലര്‍ വീട്ടമ്മ ചിലര്‍ വലിയ ഭാരം ചുമക്കുന്ന പിതാ തുല്ല്യ പുത്രന്മാര്‍, അങ്ങനെ അങ്ങനെ
ഇനിയും പോരട്ടേ വീര സാഹസിക കഥകൾ....നല്ല എഴുത്തിനു ഭാവുകങ്ങൾ.....
ReplyDeleteഇപ്പോ ഇതൊക്കെ എന്റെ മോൾ ചെയ്യുന്നു..കൂട്ടുകാരോടൊപ്പം..സിൽമാ തിയ്യറ്ററ് സരസ്വതി കത്തിപ്പോയി..
ReplyDeleteഭാഗ്യം..ഇലയും മണ്ണും ചെടികളും ചിരട്ടയും അവർക്കായും ശേഷിക്കുന്നുണ്ട്..
അപ്പോ തുടങിയതാണല്ലേ കഥ പറച്ചില്‍ ...:)
ReplyDeleteഎഴുത്ത് മെച്ചപ്പെട്ടു തന്നെ വരുന്നുണ്ട്...
ReplyDeleteഅവസാനത്തെ പാരഗ്രാഫിന്റെ തുടക്കത്തില്‍ ഇത്തിരി ആശയക്കുഴപ്പം ഉണ്ടായി. കുറച്ചു കൂടി നന്നായി പാരഗ്രാഫ് തിരിക്കണം.
അത് പോലെ താഴെയുള്ള അക്ഷര പിശാചുകളെ സൂക്ഷിക്കുക...
ശല്ല്യം, ഇക്ക്രുനെ, വലിച്ചുരാന്‍, ചന്തികിട്ടു, നാട്ടുക്കാര്‍, എന്റെ "വീട്ടിനു" മുറ്റത്താണ്, ഇഷ്ടപെട്ട, അത് ഞങ്ങള്‍ക്ക് "കിട്ടിയെന്നേ", നനഞ, ഡൊക്ട൪,
കയരിയതും,
അൽഭുതകഥകൾ പോരട്ടേ......ഇതൊരു തുടക്കം മാത്രമാണെന്ന് വിശ്വസിക്കുന്നു..
ReplyDeleteഅപ്പോൾ ഇനിയും കഥകൾ വരട്ടെ.....കാത്തിരിയ്ക്കുന്നു.
ReplyDeleteകൊള്ളാല്ലോ പെണ്ണേ നിന്റെ കുട്ടിക്കാല വിശേഷങ്ങൾ. നല്ലതാ ട്ടോ. ആ പാട്ടും കഥ പറച്ചിലും സംഭവമായിട്ടുണ്ട്. പിന്നെ നിന്റെ ചോറ് വച്ച് കളിയും, വിരുന്നുപോയി അതെല്ലാം വിലയിരുത്തുന്നതും ഉഷാറായിട്ടുണ്ട്. ആശംസകൾ.
ReplyDeleteനന്നാവുന്നുണ്ടുട്ടോ..
ReplyDeleteതുടരട്ടെ..വീര സാഹസങ്ങൾ..!
ആശംസകൾ നേരുന്നു..പുലരി
കുട്ടിക്കാലം, ഓര്‍ക്കുംതോറും നഷ്ടബോധം അനുഭവപ്പെടുന്നു.
ReplyDeleteഅപ്പൊ നീ ജനനം മുതലേ കൂതറ ആണ് അല്ലെ
ReplyDeleteപോട്ടതരത്തിന്റെ പൂന്തോട്ടത്തില്‍ വിരിഞ്ഞ ഈ ഓര്‍മ പ്പൂവ് ആസ്വൊദിചു ആശംസകള്‍ :)
ReplyDeleteവളരെ മധുരമൂറുന്ന കുട്ടിക്കാലം ഓര്‍മ്മിക്കാത്ത്തവര്‍ ആരും ഉണ്ടാകില്ല എന്ന് തോന്നുന്നു. കുഞ്ഞിപ്പെരയും അച്ചനുംഅമ്മയും കളിയും പണ്ട് എല്ലാ മുറ്റത്തും ഉണ്ടായിരുന്നു. ഇന്നത് കുട്ടികളോട് പറഞ്ഞാല്‍ അവര്‍ കളിയാക്കും.
ReplyDeleteഇനിയും അക്കാലം തിരിച്ചുവരില്ലെന്നറിയുമ്പോള്‍.....
‘ബാല്യകാലസ്മരണകൾ’ നന്നായിട്ടുണ്ട്. അടുത്തഭാഗം പോരട്ടെ... :)
ReplyDeleteബാലവാടിയിൽ കൊണ്ടാക്കാൻ താമസിച്ച് പോയോ എന്നാണ് എന്റെ സംശയം..
ReplyDeleteഎനിക്കൊരുപാട് ഇഷ്ടമായി
ReplyDeleteകുട്ടിക്കാലത്തേക്കെന്നെയും കൂട്ടികൊണ്ടുപോയതിനു ഏറെ നന്ദി. വളരെ നന്നായി പറഞ്ഞിരിക്കുന്നു. ബാക്കി കേൾക്കാൻ കാക്കുന്നു.. ആശംസകൾ
ReplyDeleteബാല്യകാല സ്മരണകളുടെ അവതരണം നന്നായിരിക്കുന്നു.
ReplyDeleteകുട്ടിക്കുറുമ്പുകളും,കുസൃതികളും,വീരശൂരപരാക്രമങ്ങളും
വളരെ തന്മയത്വത്തോടെ വര്‍ണ്ണിച്ചിരിക്കുന്നു.
ഇപ്പോഴും ആ സ്വഭാവത്തിന്‍റെ മിന്നലൊളികള്‍ ദര്‍ശിക്കാന്‍
കഴിയുന്നു,എന്‍റെ ബ്ലോഗ് സന്ദര്‍ശിച്ച് എഴുതിയ അഭിപ്രായ
ക്കുറിപ്പില്‍ നിന്നും.
തടര്‍ന്നും നന്നായി എഴുതൂ.നല്ലൊരു ഭാവിയുണ്ടാവും.തീര്‍ച്ച.
ഞാന്‍ അനുഗ്രഹിക്കുന്നു....ഭാവുകങ്ങള്‍ നേരുന്നു.
ഞാനും പോയി എന്‍റെ കുട്ടികാലത്തേക്ക്. ഓല കൊണ്ട് വീടുണ്ടാക്കുന്നതും, കഞ്ഞിയും, കറിയും ഉണ്ടാക്കുന്നതും ഓര്‍മ്മ വന്നു.
ReplyDeleteബാക്കിയും കൂടി പോരട്ടെ.
തകര്‍ത്തു കളഞ്ഞല്ലോ പെണ്ണെ ....
ReplyDeleteവീണ്ടും വരാം ... സ്നേഹാശംസകളോടെ ..
ആഷിക് തിരൂര്‍..
ആദ്യായിട്ടാ ഇവിടെ വരുന്നത്..നല്ല രസായീട്ടോ ഈ എഴുത്ത്...
ReplyDeleteതുടരാന്‍ എന്താ താമസം? വേഗം പോരെട്ടെ ഇങ്ങോട്ട്.. :-)
മനു
ബഡായി രാമീ
ReplyDeleteനീതുക്കുട്ടീ ...
പണ്ടേ കൂതരയായിരുന്നു ല്ലേ ..
നന്നായിരിക്കുന്നു ട്ടോ
ആശംസകള്‍ ...
കൊച്ചുകുട്ടികളായിരിക്കുമ്പോള്‍ ഉണ്‌ടാകാറുള്ള, സംഭവിക്കാറുള്ള കളികളെല്ലാം വളരെ പിറകോട്ട് കൊണ്‌ട് പോയി. ഇതുപോലെ കഥകളില്ലാത്തവര്‍ വിരളമായിരിക്കും
ReplyDelete