ദിവസങ്ങള്‍ പോയി... എന്റെ ബാലവാടി പോക്ക് നിര്‍ത്തി.. കാരണം ഒന്നുമല്ല അവര്‍ക്ക് എന്നെ നോക്കാനുള്ള കരുത്തു ഇല്ലത്രെ!!
ഇനിയുള്ള ദിവസങ്ങള്‍ ജീവിതത്തിലെ പച്ചയായ സത്യം അറിയാനുള്ളതാണ്... മൂന്നാം വയസ്സില്‍ എന്ത് സത്യം അറിയാന്‍ എന്നല്ലേ പക്ഷെ ഞാന്‍ അറിഞ്ഞു ...
ജീവിതത്തില്‍ ഞാന്‍ തിരിച്ചടികള്‍ നേരിട്ട് കൊണ്ടിരിക്കുന്നു...എന്റെ മുലകുടി അമ്മ നിര്‍ത്തിച്ചു.. വേപ്പില അവിടെ തേച്ചപ്പോള്‍ അത് കഴുകി കളയാന്‍ ഞാന്‍ അമ്മയോട് കെഞ്ചി പറഞ്ഞു അമ്മ കേട്ടില്ല...
ചൈ ചോണ്ട് വാ..
ചൈ ചോണ്ട് വാ..
എന്ന് ഞാന്‍ കരഞ്ഞു പറഞ്ഞു..
അമ്മ അനങ്ങിയില്ല..
എന്റെ ചുണ്ടുകള്‍ക്കിടയില്‍ നിന്നും അവ വേര്‍പ്പെടുത്തിയതാണ് എന്റെ ജീവിതത്തിലെ ആദ്യ തിരിച്ചടി...ഇത്രയും വിഷമം വേറൊന്നും കിട്ടാതിരുന്നപ്പോഴും എനിക്ക് തോന്നിയിട്ടില്ല... ഇന്നും... വിശന്നു ഞാന്‍ കരഞ്ഞപ്പോള്‍ എന്നെ ശ്രദ്ധിക്കാതെ അമ്മ തിരിഞ്ഞു കിടന്നു... എന്റെ കണ്ണീര്‍ കൊണ്ട് തലയിണ നനഞ്ഞു... ജീവിതത്തിലെ പരുക്കന്‍ യാഥാര്‍ത്യങ്ങള്‍ ഞാന്‍ അറിഞ്ഞു തുടങ്ങി.. സ്വന്തം അമ്മ അന്നം മുട്ടിച്ചിരിക്കുന്നു... ഇതിലും വലുത് ഇനി വരാന്‍ ഉണ്ടോ ... അമ്മയോട് ആദ്യമായി ദേഷ്യം തോന്നിയ നിമിഷങ്ങള്‍
എന്നെ സ്കൂളില്‍ ചേര്‍ക്കാന്‍ തീരുമാനമായി ...
ഞാന്‍ സ്കൂളില്‍ പോകാറായിരിക്കുന്നു .. ഏട്ടനെ പോലെ ഞാനും വല്ല്യ കുട്ടി ആയിരിക്കുന്നു..
സന്തോഷം കൊണ്ട് ഞാന്‍ തുള്ളി ചാടി..
ആകെ ഉള്ള വിഷമം ഇക്ക്രുവും കൊച്ചുവാവയും വേറെ സ്കൂളില്‍ ആണ്.. വീടിനടുത്തുള്ള... മലയാളം മീഡിയം സര്‍ക്കാര്‍ സ്കൂള്‍ ...പക്ഷെ എന്നെ ചേര്‍ക്കുന്നത് ഏട്ടന്‍ പഠിക്കുന്ന സ്കൂളില്‍ ആണ്... ഇംഗ്ലീഷ് മീഡിയം കെ.പി. ആര്‍ . പി സ്കൂള്‍
പുതിയ ബാഗും, യുനിഫോര്മും , കുടയും , ഒക്കെ ചൂടിയുള്ള പോക്ക് ഓര്‍ത്തു ഞാന്‍ കോള്‍മയിര്‍ കൊണ്ടു...പുതിയ മണമുള്ള ബുക്കുകളും അത് പൊതിയാന്‍ ഉള്ള പേപ്പറും,നെയിം സ്ലിപ്പുകളും വീട്ടില്‍ ചിന്നി ചിതറി കിടന്നു.. സ്കൂളില്‍ പോകാനുള്ള ദിവസം അടുത്ത് വരുന്തോറും സന്തോഷമാണോ സങ്കടമാണോ ഉള്ളില്‍ എന്ന് പറയാന്‍ പറ്റാത്ത അവസ്ഥയില്‍ ആയി ഞാന്‍
ആ ദിവസം എത്തി.. നല്ല മഴയുള്ള ഒരു ദിവസം.. പുതിയ കുട ചൂടിയ സന്തോഷം പെട്ടന്ന് തന്നെ ഇല്ലാതായി...എന്നെ അമ്മയും അച്ഛനും ചേര്‍ന്ന് സ്കൂളില്‍ കൊണ്ടാക്കി..എല്‍ .കെ.ജി ക്ലാസ്സില്‍ കൊണ്ടിരുത്തി...അവിടെ തന്നെ രണ്ടാം ക്ലാസ്സില്‍ ആണ് ചേട്ടന്‍ പഠിക്കുന്നത്..എന്നെ കൊണ്ടാക്കി അവര്‍ തിരിഞ്ഞു നടന്നപ്പോള്‍ ഹൃദയം പിളരുന്ന വേദനയില്‍ ഞാന്‍ അലറി കരഞ്ഞു...പുറത്തെ മഴയത്തു എന്റെ ഏങ്ങലടികള്‍ അവര്‍ കേട്ടില്ലെന്നു തോന്നുന്നു... അതോ കേട്ടിട്ടും കേട്ടില്ലെന്നു നടിച്ചുവോ..??അവര്‍ തിരിഞ്ഞു നോക്കാതെ നടന്നു നീങ്ങി..എന്റെ ജീവിതത്തിലെ രണ്ടാമത്തെ തിരിച്ചടി
ചുറ്റും അപരിച്ചിതര്‍ ... ദേവയാനി ടീച്ചര്‍ എന്നെ പിടിച്ചു കൊണ്ടു ഫസ്റ്റ് ബെഞ്ചില്‍ ഇരുത്തി.. ഞാന്‍ ചുറ്റും നോക്കി ..എങ്ങും കരഞ്ഞു കലങ്ങിയ കണ്ണുകള്‍ .. ചുറ്റുപാടും നിന്നും ഏങ്ങലടികള്‍ കേള്‍ക്കാം...ചിലര്‍ ഓടി പോകാന്‍ ശ്രമിക്കുന്നു...അവരെ പിടിച്ചിരുത്താന്‍ പണി പെടുന്ന ടീച്ചര്‍മാര്‍... ഓരോ മുക്കലും മൂളലും കൂട്ട
കരച്ചിലുകള്‍ക്ക് വഴി ഒരുക്കുന്നു..ഓരോ കണ്ണ് നിറയുമ്പോഴും പരസ്പരം നോക്കി ഞങ്ങള്‍ സമാധാനിപ്പിച്ചു... പിന്നീട് ഒറ്റപ്പെട്ട ഏങ്ങലടികള്‍ മാത്രമായി... നമ്മുടെ വിധിയാണ് ഇത്... അനുഭവിച്ചേ പറ്റു... ഞങ്ങള്‍ പരസ്പരം തണലായി
പക്ഷെ അവന്‍ ഞങ്ങളില്‍ നിന്നും വ്യത്യസ്തന്‍ ആയിരുന്നു... പൂച്ച കണ്ണുകളും തുടുത്ത കവിളുകളും ഉള്ള ആ സുന്ദരകുട്ടന്‍ എന്റെ അരികത്തായി വന്നിരുന്നു... ഇത്രയും വെളുത്ത ഒരു കുട്ടിയെ ഞാന്‍ കണ്ടിരുന്നില്ല വിമല ആന്റിയുടെ വീട്ടിലുള്ള പോമെറേനിയന്‍ പട്ടിയെ (ഊട്ടി പട്ടി എന്നാണു ഞങ്ങള്‍ വിളിച്ചിരുന്നത് ) പോലെ സുന്ദരന്‍ (അവന്റെ പേര് ജിതിന്‍ ആണെന്നൊരു നേരിയ ഓര്മ )അവന്‍ എന്റടുത്ത് ചിരിച്ചു (അവിടെ ഒരു പ്രണയം മൊട്ടിട്ടു എന്ന് തന്നെ പറയാം ) അവന്റെ പുതിയ സ്ലേറ്റു പെന്‍സില്‍ എനിക്ക് കാണിച്ചു തന്നു... എന്റെ സാധാരണ പെന്‍സില്‍ ആയിരുന്നു പക്ഷെ അവന്റെ പെന്‍സില്‍ വെളുത്ത നിറത്തില്‍
ഉരുണ്ട് ചുറ്റും നിറങ്ങള്‍ ഉള്ള പെന്‍സില്‍ ... അത് വച്ച് എഴുതിയാല്‍ സ്ലേറ്റിലും നിറം വരും.. ഞാന്‍ എന്റെ മണികള്‍ ഉള്ള സ്ലേറ്റു അവന്റെ മുന്നില്‍ നിരത്തി വച്ചു... അത് അവനു ഇല്ല അവന്‍ ആ മുത്തുകള്‍ എണ്ണി തുടങ്ങി...
ഒന്നേ..
നാലേ..
മൂന്നേ..
അഞ്ചെ ..
ഞങ്ങള്‍ നല്ല കൂട്ടായി .. ഉച്ചയ്ക്ക് ഏട്ടന്‍ എന്നെ കാണാന്‍ വന്നു .. ഏട്ടന്റെ കൂടെ പോകണമെന്ന് വാശി പിടിച്ചെങ്കിലും എന്റെ പോമെറേനിയന്‍ പട്ടി കുട്ടിയെ പോലുള്ള കൂട്ടുകാരനെ ഓര്‍ത്തപ്പോള്‍ എന്റെ ഉള്ളിലെ കാമുകി ഏട്ടനെ തള്ളി പറഞ്ഞു..
ആദ്യത്തെ ദിവസം അങ്ങനെ കഴിഞ്ഞു .. തിരിച്ചു വന്നു അമ്മയുടെ മടിയില്‍ കിടന്നപ്പോള്‍ ... ഇനി സ്കൂളില്‍ പോക്ക് ഉണ്ടാവില്ല എന്ന് തന്നെ ഉറപ്പിച്ചു .. പക്ഷെ എന്റെ ഉള്ളിലെ കാമുകിക്ക് തന്റെ കാമുകനെ വിട്ടു പിരിയാന്‍ മനസില്ലാത്തത് കൊണ്ടു അവനെ ഓര്‍ത്ത്... അവനെ
ഓര്‍ത്ത് മാത്രം... വീണ്ടും ബുക്കുകള്‍ ബാഗിലേക് അടുക്കി വച്ചു
രാവിലെ റേഡിയോയിലെ ചലച്ചിത്രഗാനങ്ങള്‍ കേട്ട് കൊണ്ടാണ് ദിവസങ്ങളുടെ തുടക്കം... വാര്‍ത്ത ആവുമ്പോഴേക്കും കുളിച്ചിരിക്കണം... ഞാനും ഏട്ടനും ഒന്നിച്ചാണ് കുളി... സ്കൂളില്‍ പോകാറാവുമ്പോഴേക്കും ഹൃദയമിടിപ്പുകള്‍ കൂടും.. എന്റെ ഏറ്റവും വല്ല്യ പേടി എന്റെ അമ്മയെ ആരെങ്കിലും തട്ടി കൊണ്ടു പോകുമോ എന്നതായിരുന്നു... അത് കൊണ്ടു മാത്രമാണ് ഞാന്‍ സ്കൂളില്‍ പോകാന്‍ മടി കാണിച്ചിരുന്നത് .. അത് പറഞ്ഞാല്‍ വീട്ടുകാര്‍ക്ക് അറിയില്ലലോ... . അമ്മയെ തട്ടി കൊണ്ട് പോയിട്ട് അമ്മേടെ രൂപത്തില്‍ ഉള്ള വേറെ ആരെയെങ്കിലും ആയിരിക്കുമോ ഞാന്‍ തിരിച്ചു വരുമ്പോഴേക്കും വീട്ടില്‍ എത്തിക്കുക എന്നതായിരുന്നു എന്റെ സംശയം... അമ്മയെ തിരിച്ചറിയാനായി അമ്മ അറിയാതെ ദേഹത്ത് പേന കൊണ്ടു മറുക് ഉണ്ടാക്കുമായിരുന്നു ഞാന്‍ .. തിരിച്ചു വന്ന ശേഷം ഞാന്‍ ചെക്ക് ചെയ്യും...ആ മറുകെങ്ങാനും കണ്ടില്ലെങ്കില്‍ പിന്നെ മൊത്തത്തില്‍ ഒരു ചെക്കിംഗ് ആണ് അമ്മയുടെ മൂക്കിനു വല്ല വളവും ഉണ്ടോ .. ചുണ്ടിനു എന്തെങ്കിലും നേരിയ മാറ്റം ഉണ്ടോ... അമ്മ അത് തന്നെയാണെന്ന് സ്ഥിതികരിച്ചെങ്കിലേ എനിക്ക് സമാധാനം കിട്ടൂ... ഒരു നാലാം ക്ലാസ്സ് വരെ ഈ ചെക്കിംഗ് തുടര്‍ന്ന് പോന്നു...(എന്തിനാണ് ഞാന്‍ അങ്ങനെ സംശയിച്ചിരുന്നതെന്ന് എനിക്കിന്നും അറിയില്ല ) വീട്ടുകാരുടെ ഒക്കെ സംരക്ഷണത്തിന് വേണ്ടിയാണ് ഞാന്‍ സ്കൂളില്‍ പോകുന്നില്ല എന്ന് പറഞ്ഞത്.. പക്ഷെ അത് പറഞ്ഞാല്‍ അവര്‍ക്ക് മനസിലാകില്ലല്ലോ... അവര്‍ എന്നെ വീണ്ടും വീണ്ടും സ്കൂളില്‍ പറഞ്ഞയച്ചു
സ്കൂള്‍ ബസിലേക്ക് എന്നെ വലിച്ചിടുകയായിരുന്നു ... രാധ മിസ്സ് എന്നെ വലിച്ചു കേറ്റിയതും ഡോര്‍ അടയ്ക്കും... ഞാന്‍ മെല്ലെ തിരിഞ്ഞു നോക്കും... ഇല്ല.. ആരും എന്നെ തിരിച്ചു വിളിക്കുന്നില്ല... ഞാന്‍ ആ സത്യം മനസിലാക്കി... ആര്‍ക്കും എന്നോട് ദയവില്ല... അമ്മയ്ക്കും അച്ഛനും ആര്‍ക്കും എന്നോട് ഇഷ്ടമില്ല...എന്റെ കൂട്ടുകാരന്‍ മാത്രമായിരുന്നു എനിക്കാശ്വാസം...അവനെ ഇമ്പ്രെസ്സ് ചെയ്യിപ്പിക്കാന്‍ ആയി പിന്നീടു എന്റെ
പ്രയത്നങ്ങള്‍...വേറെ കുട്ടികള്‍ അവനെ തട്ടി എടുക്കാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു... കിണറ്റിന്‍ കരയില്‍ നിന്നും സ്ലേറ്റു മായിക്കുന്ന ചെടി ഞാന്‍ അവനു വേണ്ടി വലിച്ചു കൊണ്ടു കൊടുത്തു ...അവനു മാത്രമായിരുന്നു ക്ലാസ്സില്‍ രണ്ടു നിലയുള്ള ബോക്സ് ഉണ്ടായിരുന്നത്...എല്ലാവരുടെയും കണ്ണുകള്‍ അവന്റെ ബോക്സില്‍ ... ആ ബോക്സ് കൈ കാര്യം ചെയ്യാന്‍ വേണ്ടി അവനോടു കൂട്ട് കൂടാന്‍ പലരും തരം പാര്‍ത്തു ഇരിക്കുകയായിരുന്നു...ആ ബോക്സിനെ സംരക്ഷിക്കുക എന്നത് എന്റെ കൂടെ ദൌത്യമായി...
ഒരു ദിവസം... ആ ബോക്സിന്റെ താഴത്തെ തട്ടില്‍ നിന്നും എനിക്കായി അവന്‍ ഒരു സമ്മാനം എടുത്തു തന്നു...ഒരു സ്പോഞ്ച്...മഞ്ഞ നിറത്തിലുള്ള സ്പോഞ്ച്...സ്ലേറ്റു മായിക്കാന്‍... എനിക്കാദ്യമായി കിട്ടിയ പ്രണയ സമ്മാനം...
ഹോ.. എല്‍.കെ.ജിയി മുതലേ വെളഞ്ഞ വിത്തായിരുന്നല്ലേ..
ReplyDeleteആ ഊട്ടിപ്പട്ടി സോറി പൊമറെനിയന്‍ കുട്ടിക്ക് പിന്നീടെന്ത് സംഭവിച്ചു?
വൈ ദിസ് കോലവേറി ഡി എന്നും പാടി കടപ്പുറത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുകയാണോ?/
Deleteഅറിയില്ല.. എവിടെയാണെന്ന് അറിയില്ല... ഇന്നും പലമുഖങ്ങള്‍ക്കിടയിലും ഞാന്‍ അവനെ തിരയുന്നു
Deleteകുഞ്ഞു കുഞ്ഞു ഓര്‍മ്മകള്‍..
ReplyDeleteനന്നായി എഴുതി..
ഹ്ഹ്..
ReplyDeleteഅമ്മ ചുന്നരി ആണല്ലോ, പഴയ പോട്ടം കണ്ടാര്‍ന്നൂട്ടാ. തട്ടിക്കൊണ്ടോകല്‍ ഭയം അസ്ഥാനത്തായിക്കൂടാന്ന് ല്ല, ഹ്ഹ്, ഞാനോടീീീ!!
ഇവര്‍ക്കൊക്കെ എങ്ങനെ മനസ്സിലാകാനാണ്, സ്കൂളില്‍ പോകാന്‍ മടി കാണിച്ചിരുന്നത് അവര്‍ടെ സംരക്ഷണത്തെ ഓര്‍ത്താണെന്ന്!
എന്റെ മുലകുടി അമ്മ നിര്‍ത്തി.. (നിര്‍ത്തിച്ചു എന്നതല്ലേ ശരി? ങെഹ്??)
മ്, ചിരിക്കാന്‍ ചില പൊട്ടുകള്‍ അവ്ടേവിടെയുണ്ട്, ഒര്‍മ്മകള്‍ ആണിവയൊക്കെയെങ്കില്‍-അത് സുന്ദരമാണ്. ആശംസകള്‍..
വരവിനും വായനയ്ക്കും അഭിപ്രായത്തിനും നന്ദി
Deleteതിരുത്തിയിട്ടുണ്ട്
കൊള്ളാം..മഹാഭാരതം പോലെ “കാണ്ടം..കാണ്ടമായിട്ട്” പോരട്ടെ..
ReplyDeleteഇപ്പോഴുള്ള ചില സീരിയലുകളില്‍ കാണാം എടുത്താല്‍ പൊന്താത്ത ഡയലോഗുകള്‍ കുട്ടികളെ ക്കൊണ്ട് പറയിപ്പിക്കുന്നത്. നമ്മുടെ രാഷ്ട്രപതി പോലും ചിന്തിച്ചു കാണാത്ത തത്വശാസ്ത്രങ്ങള്‍ . അനാമികേ ഇത്ര വലിയ ചിന്ത വേണോ കുട്ടികള്‍ക്ക്. അല്ലാതെ തന്നെ കുട്ടികള്‍ മാലാഖമാരല്ലേ.. എന്നാലും ഒരു കുട്ടിക്കാല ചിന്ത നല്‍കി ഈ പോസ്റ്റ്.. അഭിനന്ദനങ്ങള്‍..
ReplyDeleteഎനിക്ക് തോന്നുന്നത് കുട്ടിക്കാലത്ത് ചിന്തിച്ചു കൂട്ടുന്നതിന്റെ പകുതി പോലും വലുതാവുമ്പോള്‍ നമ്മള്‍ ചിന്തിക്കുന്നില്ല എന്നാണു
Deleteഅമ്മയെ തട്ടി കൊണ്ട് പോകുന്നു എന്ന് തോന്നിയത്... സത്യമായും എനിക്ക് തോന്നിയത് തന്നെയാണ്... അതെന്താണെന്ന് ഇന്നും എനിക്ക് അവ്യക്തം... അപ്പോഴൊക്കെ ഒരുപാടു വിഷമിച്ചിട്ടുണ്ട്
സമയം കൊല്ലി!!
ReplyDeleteഎന്ന് ഇതിനെ പറയാന്‍ ആകില്ല. കാരണം പെട്ടെന്നു തീര്‍ന്നു പോവാണ്.
നിന്റെ എഴുത്തിന്റെ ശൈലി കൊള്ളാട്ടാ.
ഇനീം വേണം.... ഇനീം വേണം...എന്നൊരു തോന്നല്‍ ഉണ്ടാകും വായിച്ചു കഴിയുമ്പോള്‍.
പിന്നെ നിനക്കെഴുതാന്‍ വിഷയ ദാരിദ്രം ഇല്ലല്ലോ...
ശ്രീനിവാസന്‍ തന്റെ ഉയര കുറവും, മുഖ കാന്തിയും ചൂഷണം ചെയ്യും പോലെ തന്നെ ആണ് നിന്റെ ശൈലിയും.
നി നിന്റെ പൊട്ടത്തരങ്ങള്‍ ഒരു അലങ്കാരം ആക്കി അതിനെ ചൂഷണം ചെയ്യുന്നു :P
അങ്ങനെ എന്നെ ശ്രിനിവാസന്‍ ആക്കി...
Deleteസാരമില്ല
പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് :)
കൊള്ളാം..
ReplyDeleteപുറത്തു പോകുമ്പോൾ അമ്മയെ, അല്ലെങ്കിൽ വീട്ടിൽ തനിച്ചുള്ളവരെ വേറേ ആരെങ്കിലും വന്ന് അടിച്ചോണ്ടു പോവുമോ എന്നുള്ള പേടി എന്റെ മോൾക്ക് അടുത്ത കാലം വരെ ഉണ്ടായിരുന്നു..
പിന്നെ ചെറുപ്രായത്തിലെ പ്രേമം... അതൊക്കെ ആർക്കാ ഇല്ലാത്തത്..ഞാൻ ആ കുട്ടിയുടെ പേരു പോലും മറന്നിട്ടില്ല..
നന്ദി.ഓർമ്മകളുണർത്തിയതിന്
ഇതു കൊള്ളാലോ. അപ്പോ ഇനിയും വരട്ടെ......
ReplyDelete?
Deleteവായിക്കാന്‍ നല്ല രസമുണ്ട്.. ഇനിയും പോരട്ടെ....
ReplyDeleteവേപ്പിലയ്ക്ക് പകരം ചെന്നിനായകം എന്നൊരു സാധനം ഉപയോഗിക്കാറുണ്ട്. വളര്‍ച്ചയുടെ ഓരോ പടവുകള്‍ അല്ലേ.
ReplyDeleteനീ ആള് കൊള്ളാലോ
ReplyDeleteമുട്ടയില്‍ നിന്ന് വിരിയുന്നതിനു മുന്പേ സ്പോഞ്ച് വാങ്ങി പ്രണയം തുടങ്ങി അല്ലെ ഹമ്പടി ഫയങ്കരീ
രസായി വായിച്ചു ആശംസകള്‍
പ്രണയത്തിനും നേരവും കലവും ഒന്നുമില്ലല്ലോ... പലര്‍ക്കും പല പേരുകളില്‍ അവ പ്രകടിപ്പിക്കാം...
Deleteനല്ല രസമുള്ള എഴുത്ത് നന്നായി
ReplyDeleteബാലകൌതുകം ബാലമനസ്സിന്‍റെ നിഷ്കളങ്കതയോടെ അവതരിപ്പിച്ചു.
ReplyDeleteകാമുകി,കാമുകന്‍ എന്നൊക്കെയുള്ളത് ബുദ്ധി കനത്തപ്പോള്‍ ഉണ്ടായതാണ്!!!
ആശംസകള്‍
അന്ന് ആ അടുപ്പത്തിന് പെരിട്ടില്ലായിരുന്നു...
Deleteഇന്ന് ബോധം വന്നു എന്ന് ഞാനും വീട്ടുകാരും പറയുന്ന പ്രായത്തില്‍ (സത്യം അവ്യക്തം )
കാമുകി എന്നൊരു വിളിപ്പേരിട്ടു അത്ര തന്നെ
മൂന്ന് വയസില്‍ അമ്മയില്‍ നിന്നുണ്ടായ തിരിച്ചടി യില്‍ ഉള്ള തിരിച്ചറിവ് മനസ് മൂത്ത പ്പോള്‍ വന്നു ചേര്‍ന്നതല്ലേ ?
ReplyDeleteആശംസകള്‍
"...ഓരോ കണ്ണു നിറയുമ്പോഴും പരസ്പരം നോക്കി ഞങ്ങള്‍ സമാധാനിപ്പിച്ചു.പിന്നീട് ഏങ്ങലടികള്‍ മാത്രമായി.. ഇത് നമ്മുടെ വിധിയാണ്. അനുഭവിച്ചേ തീരൂ...ഞങ്ങള്‍ പരസ്പരം തണല്‍ ആയി."
ReplyDeleteഎനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരികള്‍.
കൊച്ചു കൊച്ചു ഓര്‍മ്മകള്‍.. രസകരം, അനാമിക!
അങ്ങിനെ ആദ്യ പ്രണയ സമ്മാനവും കിട്ടി. വായിക്കാന്‍ രസമായിരുന്നു.
ReplyDeleteഅത് പ്രണയമായിരുന്നോ..? ഞങ്ങളുടെ സ്കൂള്‍കുട്ടിക്കാലത്ത് വെറും സ്നേഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്...
ReplyDeleteകുട്ടിക്കാലത്ത് ആ അടുപ്പത്തിന് പെരിട്ടില്ലായിരുന്നു
Deleteഇന്ന് പ്രണയം എന്ന് നിര്‍വചിച്ചു അത്ര മാത്രം
പ്രണയം ആര്‍ക്കും ഇപ്പോഴും ആരോട് വേണമെങ്കിലും തോന്നാവുന്ന ഒരു വികാരമല്ലേ
മറ്റുള്ളവര്‍ മനസിലാക്കുന്നതില്‍ മാത്രമല്ലെ അഭിപ്രായ വ്യത്യാസം ഉള്ളു...
ഏതൊരു ബന്ധത്തിലും പ്രണയം കടന്നു വരാം
ഞങ്ങളിലും എപ്പോഴെങ്കിലും കടന്നു വന്നിരിക്കും
ഒരാളെ വീണ്ടും കണ്ടാൽ അത് ആദ്യം വന്നയാൾ തന്നെയാണോ അതോ അതുപോലെതന്നെയുള്ള മറ്റൊരാളാണോ ? വീട്ടിലുള്ളവർ മാറി അതുപോലെ തന്നെയുള്ളവർ വന്നാൽ എങ്ങനെ തിരിച്ചറിയും എന്നെല്ലാം ഞാനും ചിന്തിച്ചിരുന്നു. ചോദ്യങ്ങൾ ചോദിച്ച് മറുപടികേട്ട് ഉറപ്പുവരുത്തുകയായിരുന്നു എന്റെ രീതി. പുതിയ ആളാണെങ്കിൽ ഉത്തരം അറിയില്ലല്ലോ. രണ്ടാം ക്ലാസ്സുമുതൽ ഈ സംശയം മാറിയതായാണ് ഒർമ്മ.
ReplyDeleteആൺകുട്ടികൾ, പെൺകുട്ടികൾ... പിന്നെ അങ്ങനെ വിവിധതരം വിഭാഗങ്ങൾ ഉണ്ടെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. മുതിർന്നവരായാലും അങ്ങനെതന്നെ. രണ്ടുവിഭാഗമേ ഉള്ളൂവെന്ന് യാതോരു ധാരണയുമുണ്ടായിരുന്നില്ല. മൂന്നാം ക്സാസ്സിൽ വച്ച് ഏതോ മത്സരത്തിനുവേണ്ടി വേർതിരിച്ചുനിർത്തിയപ്പോഴാണ് രണ്ടുവിഭാഗമേ ഉള്ളൂവെന്നത് ശ്രദ്ധയിൽപ്പെടുന്നത്. ഇതുവരെ മറ്റുവിഭാഗങ്ങളെ കണ്ടിട്ടേയില്ലല്ലോയെന്ന് അപ്പോൾ ഓർത്തു.
പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടു...
ജൂണ്‍മാസ ഓര്‍മ്മകള്‍ ആശംസകള്‍
ReplyDeleteരസത്തോടെ വായിച്ചുവെന്നാലും പറഞ്ഞ കാര്യങ്ങളെല്ലാം സത്യം തന്നെ. ഈവക ചിന്തകളിലൂടെ കടന്നുപോകാത്ത ഏതെങ്കിലും ബാല്യം കാണുമോ...
ReplyDelete@@
ReplyDeleteമൂന്നാം വയസില്‍ ഞാനങ്ങനെ ചെയ്തു, ഒന്നാം ക്ലാസില്‍ ഞാനൊരുത്തനെ പ്രേമിച്ചു എന്നൊക്കെയുള്ള അതിശയോക്തി അരോചകമായിത്തോന്നി.
ഇഷ്ടഭക്ഷണം എന്തെന്ന ചോദ്യത്തിനു സിനിമാനടിമാര്‍ പറയുന്ന ഉത്തരമുണ്ട്. ഐസ്ക്രീം ! അല്ലെങ്കില്‍ ചോക്ലേറ്റെന്നും തട്ടിവിടും.
ഈ പോസ്റ്റും അമ്മാതിരി ഒരു ഏച്ചുകെട്ടായി തോന്നിപ്പിച്ചു.
തീരെ ചെറിയൊരു കുട്ടിക്കു തോന്നുന്ന ഇഷ്ട്ടവും ഇഷ്ട്ടക്കേടും വെറും കൌതുകമാണ്. ശൈശവദശയിലെ ഓര്‍മ്മകള്‍ക്ക് മൂര്ച്ചകൂട്ടാനുള്ള പ്രയോഗങ്ങള്‍ എഴുത്തില്‍ വലിച്ചിഴച്ചുകൊണ്ടുവന്നാല്‍ അതെങ്ങനെ സ്വീകാര്യമാകും!
സേതുലക്ഷ്മിചേച്ചിയുടെ ചോദ്യം പ്രസക്തമാണ്. പക്ഷെ അതിനുള്ള "മറുപടി" അരിയഞ്ഞാഴി എന്ന് പറഞ്ഞത്പോലെയായി. "അമ്മയെ തട്ടിക്കൊണ്ടുപോയേക്കുമോ.." എന്നൊക്കെയുള്ള ഭയം നേരത്തെ പറഞ്ഞ കൌതുകങ്ങളില്‍ പെടുത്താം. പക്ഷെ "ഇന്നും പലമുഖങ്ങള്‍ക്കിടയിലും ഞാനവനെ തിരയുന്നു" എന്നൊക്കെ തട്ടിവിട്ട് വായനക്കാരന്റെ അഞ്ജതയെ ചൂഷണം ചെയ്യേണ്ടിയിരുന്നോ?
ദയവായി അനുഭവം എഴുതുമ്പോള്‍ അതിശയോക്തിയും അസംഭവ്യവും അഞ്ജതയും ഒഴിവാക്കൂ. കുറഞ്ഞപക്ഷം അത് മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കൂ!
(ചുമ്മാ സമയം നഷ്‌ടപ്പെടുത്തിയതിനു ദൈവത്തിനു സ്ത്രോത്രം!)
തീരെ ചെറിയ കുട്ടിക്ക് തോന്നുന്ന ഇഷ്ടവും ഇഷ്ടക്കേടും വെറും കൗതുകമാണെന്നത് ചില മുതിർന്നവരുടെ സിദ്ധാന്തമാണെന്ന് ഞാൻ പറയും. കുട്ടിക്കാലത്തെക്കുറിച്ച് നല്ല ഓർമ്മയില്ലാത്തവരുടെ സിദ്ധാന്തം. ‘കുട്ടിയല്ലേ അവന് ഒന്നും അറിയില്ല’ എന്നുപറഞ്ഞ് ഇഷ്ടാനിഷ്ടങ്ങൾക്ക് വിലകൽപിക്കാത്ത മുതിർന്നവരോട് അന്ന് എന്താണ് തോന്നിയതെന്ന് ഓർമ്മയുണ്ടോ ? മനസ്സറിഞ്ഞ് പെരുമാറിയവരെ എത്രനന്നായി പരിഗണിച്ചുവെന്ന് ഓർമ്മയുണ്ടോ ?
Deleteസ്വന്തം അനുഭവത്തിൽ നിന്നുകൊണ്ട് പറഞ്ഞതാണ്. ഈ മറുപടി. കഥയല്ല.
@kannooraan
Deleteഎന്നും പറയുന്ന കാര്യം ഒരിക്കല്‍ കൂടി പറയട്ടെ
സത്യം അത് മാത്രമേ ഞാന്‍ എഴുതാറുല്ല്
അതിശയോക്തി തോന്നേണ്ട എന്തെങ്കിലും ഞാന്‍ എഴുതിയിട്ടുണ്ടെങ്കില്‍
അത് സംഭവിച്ചത് തന്നെ
എല്‍ .കെ.ജിയില്‍ ഞാന്‍ പ്രണയിച്ചു...
സത്യം തന്നെ...
പ്രണയത്തിനു ഒരു ഭാവമേ ഉള്ളുവോ??
പ്രണയം സൗഹൃദം എന്ത് പേരില്‍ വേണമെങ്കിലും ആ ബന്ധത്തെ വിളിക്കാം
കാഴ്ച്ചപ്പാടുകള്‍ക്കനുസരിച്ചു...
ഒരു ആണും പെണ്ണും പരസ്പരം മുട്ടി ഒരുമി ഇരുന്നു ഭാവി ചര്‍ച്ച ചെയ്യുന്നത് മാത്രമല്ല എനിക്ക് പ്രണയം
ആര്‍ക്കും ആരോടും എപ്പോള്‍ വേണമെങ്കിലും തോന്നാം
വളരെ അടുപ്പമുള്ള ഒരു സുഹൃത്തിനോട് എപ്പോഴേലും നമുക്ക് പ്രണയം തോന്നും
മറ്റുള്ളവരുടെ കാഴ്ചപാടില്‍ പ്രണയം കല്യാണതിലേക്ക് നയിക്കുന്ന ഒരു ബന്ധം ആണെന്ന് മുന്‍ധാരണ ഉള്ളത് കൊണ്ട്
നമ്മള്‍ ആ ബന്ധത്തെ സൗഹൃദം എന്ന് വിളിക്കുന്നു
പിന്നെ ശൈശവത്തിലെ തോന്നലുകളും ഇഷ്ടങ്ങളും ഇഷ്ട്ടകെടുകളും ഒക്കെ ആപേക്ഷികമാണ്
പലര്‍ക്കും പല തോന്നല്‍ ആവാം
അമ്മയെ മറ്റുള്ളവര്‍ തട്ടി കൊണ്ട് പോകുമോ എന്ന എന്റെ സംശയം അത് എന്റെ മാത്രം തോന്നല്‍ ആയിരുന്നു എന്നാണ് ഞാന്‍ ചിന്തിച്ചത്
പക്ഷെ ഇവിടെ പലരും അഭിപ്രായം പറഞ്ഞത് കേട്ടപ്പോള്‍
ഇങ്ങനെയുള്ള തോന്നലുകള്‍ എല്ലാവര്ക്കും ഉണ്ടായിട്ടുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഒരു സന്തോഷം...
അതിലുപരി ഞാന്‍ ജീവിച്ചു തീര്‍ത്ത ദിവസങ്ങള്‍ എഴുതുമ്പോള്‍ മനസിന് പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം
വായിച്ചു വിലപ്പെട്ട അഭിപ്രായം പറഞ്ഞതിന് ഒരുപാടു നന്ദി
അടുത്ത വട്ടം നന്നാക്കുന്നതാണ്
വാക്ക്
അനാമിക.. ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് ഒരു പഞ്ജാബി കുട്ടിയോട് എനിക്ക് അതിയായ പ്രണയം ഉണ്ടായിട്ടുണ്ട് ..
Deleteഅത് പ്രണയം തന്നെയെന്നു ഞാന്‍ ഇപ്പോഴും അപ്പോഴും വിശ്വസിക്കുന്നു..
ഇപ്പോള്‍ എന്റെ യൂ കെ ജിയില്‍ പഠിക്കുന്ന മകന്‍ അവന്റെ ക്ലാസ്സിലെ പ്രണയിനിയെ പറ്റി പറയുമ്പോള്‍, അവന്‍ അവളുടെ തലയിലെ slide പോക്കറ്റില്‍ സൂക്ഷിച്ചു കൊണ്ട് വരുമ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു "മത്ത നട്ടാല്‍ കുമ്പളം മുളക്കില്ലല്ലോ!!"
അവന്‍ സ്നാക്സ് ബോക്സില്‍ അവള്‍ക്കായി ബിസ്ക്കറ്റ് ഒരെണ്ണം കൂടി കൂടുതല്‍ കരുതുമ്പോള്‍ ഞാന്‍ അറിയുന്നു അവന്റെ കുഞ്ഞു മനസ്സിലെ പ്രണയം..
പൊട്ടത്തരങ്ങള്‍ ആണല്ലോ ...
ReplyDeleteനീതു..
ReplyDeleteഒന്നാം ക്ലാസ്സിലും പ്രണയം പോലും... ഒന്നാം ക്ലാസ്സിലെ കാമുകിയുടെ മുഖം ഭാവനയില്‍ പോലും ഓര്‍ത്തെടുക്കാന്‍ പറ്റണില്ല..ഹൊഹ്.. വിളഞ്ഞ വിത്ത് തന്നെ.. :)
എന്തായാലും വളരെ നന്നായി അവതരിപ്പിച്ചു.. ഭാവുകങ്ങള്‍..രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.. :)
http://kannurpassenger.blogspot.com/
സത്യം പറയാമല്ലോ അനാമികേ നീയെന്റെ ഇടവിട്ട് ഇടവിട്ടുള്ള പോസ്റ്റുകളിലെങ്കിലും വന്ന് ആത്മാർത്ഥമായി കമന്റ് ചെയ്യുന്നതാ. അതുകൊണ്ട് ഞാൻ ആത്മാർത്ഥമായിതന്നെ അഭിപ്രായം പറയും. എനിക്കിത് നിന്റെ ഒരു ഭാവനാ പൊസ്റ്റായിട്ടേ തോന്നില്ല്ലൂ. വെറും സമയം കളയുന്ന ഭാവന. എനിക്കിഷ്ടപ്പെട്ട ഒരുപാടാളുകൾ ഈ പൊസ്റ്റിന് നന്നായി അഭിപ്രായം പറഞ്ഞൂ ന്ന് വച്ച് ഞാനും ഇതിന് ത്ത് പറയണം എന്നില്ല. എനിക്കാകെ ഇതിൽ ഇഷ്ടപ്പെട്ട ഭാഗം ആ 'അമ്മയെ ആരെങ്കിലും കട്ട് കൊണ്ട് പോകുമോ എന്നുള്ള പേടി കൊണ്ടാണ് സ്ക്കൂളിൽ പോയിരുന്നത് എന്ന നിരീക്ഷണമാ.' ആ ഭാവന വളരെ നന്നായി തോന്നി. ബാക്കി ആ പ്രണയ കളികളെല്ലാം വായിച്ചപ്പോൾ നീ പ്രായപൂർത്തിയായിട്ടാ ഒന്നിൽ പോയേ ന്നാ ഞാൻ വിചാരിച്ചേ. ആ ഒരു സംശയ ചിന്തകളുടെ എഴുത്തൊഴിച്ചാൽ അനാമികയുടെ മോശം പോസ്റ്റ്. ആശംസകൾ.
ReplyDeleteവീണ്ടും പറയുന്നു
Deleteഭാവന എനിക്ക് വളരെ കുറവാണ്
കണ്ടതും കേട്ടതും അറിഞ്ഞതും ആയ കാര്യങ്ങള്‍ ആണ് കൂടുതല്‍ എഴുതിയിട്ടുള്ളത്
അത് കൊണ്ട് തന്നെയാ.. ബൂലോക സദാചാര കമ്മിറ്റിക്കാര്‍ എന്റെ തലയ്ക്കു വില ഇട്ടിരിക്കുന്നത് (അത് പോട്ടെ)
ജീവനോടെയോ അല്ലാതെയോ കണ്ടു കിട്ടുന്നവര്‍ക്ക് രിവാ൪ഡ് വാഗ്ദാനം ചെയ്തിരിക്കുന്നത്...
എല്ലാ കുട്ടികളുടെ തോന്നലുകളും ഒരുപോലെ ആവില്ലല്ലോ
ഞാന്‍ അല്പം വ്യതസ്ത ആയിരുന്നു... അല്പം അല്ല കുറച്ചു കൂടുതല്‍
പിന്നെ ഒരു കാര്യം.. പ്രണയം എന്താണെന്ന് പോലും അന്നറിയില്ല അത് കൊണ്ട് അന്നത്തെ അടുപ്പം പ്രണയം ആണോ എന്നറിയില്ല... ഇന്നിപ്പോള്‍ തിരിച്ചറിവ് വന്നപ്പോള്‍ ആ ബന്ധം പ്രണയം എന്നൊരു പേരിട്ടു വിളിച്ചു... പിന്നെ പ്രനയതിനാനല്ലോ എവിടെയും സ്കോപ്പ്
അടുത്ത ഭാഗം വായിക്കുമ്പോള്‍ ഞങ്ങളുടെ അടുപ്പത്തെ കുറിച്ച് പൂര്‍ണ രൂപം കിട്ടും... അവനു എന്ത് പറ്റി എന്നും...
!?
Delete@ കണ്ണൂരാൻ
ReplyDelete@ മണ്ടൂസൻ
ഈശ്വരൻ, പ്രണയം, സ്നേഹം, ഭക്തി, സൗഹൃദം, സഖ്യം ഇങ്ങനെയുള്ള വാക്കുകൾ ഓരോന്നും എടുത്ത് പരിശോധിച്ചാൽ ആ വാക്കുകൾ വ്യത്യസ്ത വ്യക്തികളിൽ വ്യത്യസ്ത ധാരണകളും സങ്കൽപങ്ങളുമായിരിക്കും ഉണ്ടാക്കിയിരിക്കുന്നതെന്നു കാണാം. അതിനാൽ ഈ പോസ്റ്റിൽ ഉപയോഗിച്ചിരിക്കുന്ന ‘പ്രണയം’ എന്ന വാക്ക് ശരിയെന്നോ തെറ്റെന്നോ ഉള്ള നിഗമനത്തിലെത്താൻ ശ്രമിക്കേണ്ടതില്ല. ആ വാക്കിനെക്കുറിച്ചുള്ള ധാരണ ഓരോരുത്തർക്കും വ്യത്യസ്തമാകാം.
നന്ദി ഞാന്‍ മനസ്സില്‍ ഉദ്ദേശിച്ചത്
Deleteവായിച്ചെടുത്തത്തിനു
ഹമ്പട ഹരിനാഥേ,
Deleteനീ കവി മനസ്സിലുദ്ദേശിച്ചതപ്പടി വായിച്ചെടത്തല്ലേ ?
നമോവാകം.!
ഇന്നിൽ നിന്ന് കൊണ്ടാണു നീതു ഇന്നലെയെ കണ്ടത്.അന്ന് രസകരമായിതോന്നിയ ഒരു അടുപ്പത്തെ ആ കുട്ടി ഇന്നത്തെ ചിന്തയിലൂടെ പ്രണയം എന്ന് പറയുന്നൂവെന്ന് മാത്രം.പ്രേമം,പ്രണയം എന്നൊക്കെ ആലങ്കാരികമായി പറയാമെങ്കിലും,നിത് പറയുന്നത്പോലെ ആർക്കും ആരോടും തോന്നാവുന്ന വികാരമാണു...അത് ചെന്നെത്തി നിൽക്കുന്നതോ........................?
ReplyDeleteഅനാമികയുടെ പുതിയ പോസ്ടിനെക്കാള്‍ ഇവിടെ നടന്ന പ്രണയ ചര്‍ച്ചകള്‍ ആണ് എനിക്ക് ഏറെ കൌതകകരമായി തോന്നിയത്....
ReplyDeleteആളെ കൂട്ടുന്നതിലും കമന്റുകള്‍ ശേഖരിക്കുന്നതിലും അനാമിക വിജയിക്കുന്നുണ്ട്.....തന്റെ പോസ്റ്റുകള്‍ വിജയിപ്പിക്കുന്നതിനുള്ള ഒരു മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമാണ് അനാമികയ്ക്ക് 'പ്രണയം".
അനാമിക വിജയിച്ച ബ്ലോഗെഴുത്തുകാരിയാണ്.......ആശംസകള്‍......
(ഈ കമന്റു ആ സ്പോഞ്ചു പോലങ്ങു സ്വീകരിചാലും!)
അനാമികയുടെ പുതിയ പോസ്ടിനെക്കാള്‍ ഇവിടെ നടന്ന പ്രണയ ചര്‍ച്ചകള്‍ ആണ് എനിക്ക് ഏറെ കൌതകകരമായി തോന്നിയത്....
ReplyDeleteആളെ കൂട്ടുന്നതിലും കമന്റുകള്‍ ശേഖരിക്കുന്നതിലും അനാമിക വിജയിക്കുന്നുണ്ട്.....തന്റെ പോസ്റ്റുകള്‍ വിജയിപ്പിക്കുന്നതിനുള്ള ഒരു മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമാണ് അനാമികയ്ക്ക് 'പ്രണയം".
അനാമിക വിജയിച്ച ബ്ലോഗെഴുത്തുകാരിയാണ്.......ആശംസകള്‍......
(ഈ കമന്റു ആ സ്പോഞ്ചു പോലങ്ങു സ്വീകരിചാലും!)
....അന്നു കിട്ടിയ ആ ‘സ്പോഞ്ച്’ ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ടോ കുട്ട്യേ? സ്കൂളിലെ അനുഭവങ്ങളും കാഴ്ചകളുമൊക്കെ പറഞ്ഞതും, അമ്മയുടെ ദേഹത്ത് പേനകൊണ്ട് മറുകുണ്ടാക്കിയിട്ട് പോകുന്നതും, തിരിച്ചുവരുമ്പോൾ ശ്രദ്ധിക്കുന്നതും വളരെ നന്നായിട്ടുണ്ട്.
ReplyDeleteഅനാമിക .. മനസ്സ് കുഞ്ഞിലതിലേക്ക് പൊകുമ്പൊള്‍
ReplyDeleteചിന്തകളും വരികളും ഇന്നിന്റെ നേരില്‍ നില കൊള്ളും ..
അതാവാം പ്രണയത്തിന്റെ പൂമ്പൊടി വരികളിലേക്ക്
കടന്നു വന്നത് , അല്ലേ ..
ഞങ്ങളുടെ തറവാട്ടിലൊക്കെ മിക്ക മക്കള്‍സ്സിനും ചെന്നിനായകമാണ്
മുലകുടി നിര്‍ത്താന്‍ അറിയാതെ തേയ്ച്ച് പിടിപ്പിക്കുക ..
മനസ്സ് മൊട്ടുകളിലേക്ക് ചേക്കേറി പൊകുമ്പൊഴും
ഓര്‍മകളേ നേര്‍ത്ത നൂലു കൊണ്ട് വരിഞ്ഞു കെട്ടി
ഇന്നിലേക്ക് കൊണ്ടു വരുമ്പൊഴും , ഒരു പക്വത വരുന്നുണ്ട് ..
പക്ഷേ എല്ലാവരും പറഞ്ഞ പൊലെ ആ പേന കൊണ്ടുള്ള
അടയാളങ്ങള്‍ , കുഞ്ഞു മനസ്സിലേ വിഹ്വലതകള്‍
പിന്നെ ആ രസമുള്ള പറച്ചില്‍ " വീട്ടുകാരുടെ സംരക്ഷണത്തിനാണ്
ഞാന്‍ സ്കൂളില്‍ പൊകാന്‍ മടിക്കുന്നതെന്ന്
ആര്‍ക്കു പറഞ്ഞാലാണ് മനസ്സിലാകുക എന്ന് "
നിഷ്കളങ്കമായ ബാല്യത്തിന്റെ സുഖമുള്ള ഓര്‍മകള്‍
കൊണ്ട് വരികള്‍ വര്‍ണ്ണാഭമാക്കിയിട്ടുണ്ട് ..
കുഞ്ഞൊര്‍മകളേ നനച്ചു വളര്‍ത്തി വരികളാക്കി
മനസ്സിനേ ചെറുപ്പ മാക്കി തന്നെ വയ്ക്കുവാന്‍ കഴിയട്ടെ ..
ആശംസ്കളോടെ ..
(ഒരു മേ ഐ കമിന്‍ സാര്‍ ഉണ്ട്)
ReplyDelete@
നീതു: ഈ പോസ്റ്റിലെ പരാമര്‍ശം തീരെ ചെറിയൊരു ക്ലാസില്‍ പഠിക്കുന്ന, തീരെ ചെറിയൊരു കുട്ടിക്ക് മറ്റൊരു കുട്ടിയോട് തോന്നുന്ന സൌഹൃദമാണ്. കണ്ണൂരാന്‍ അതിശയോക്തി എന്ന് സൂചിപ്പിച്ചത് ആ സൌഹൃദത്തെ പ്രണയം എന്ന് കൊട്ടിഘോഷിച്ച് വായനക്കാരന്റെ കൂമ്പിനിടിച്ച ആ "ജ്ഞാനദൃഷ്ടി"യെയാണ്.
എത്ര വിശദീകരണം നല്‍കിയാലും 'ശൈശവദശ'യിലെ കൌതുകത്തെ പ്രണയമെന്നു വിളിച്ചാല്‍ കൌമാരകാല പ്രണയത്തെ എന്തോന്നാ മാഡം വിളിക്കേണ്ടത്?
@@
മണ്ടൂസന്‍: "പ്രായപൂര്‍ത്തിയായതിനു ശേഷമാണോ ഒന്നാം ക്ലാസില്‍ പോയതെന്ന" സംശയത്തിനു ഇരുനൂറുമാര്‍ക്ക്! സംശയം ഇരുമ്പുലക്കയല്ല! Big Clap My dear.
@@@
Harinath: പ്രണയം എന്ന വാക്കിനെയല്ല, അത് മൂന്നാംവയസില്‍ തോന്നിയെന്നു സമര്‍ഥിക്കുന്ന "മഹാസത്യത്തെ"യാണ് ഞെട്ടലോടെ നേരിടുന്നത്!
("കുട്ടിക്കാലത്തെക്കുറിച്ച് നല്ല ഓര്‍മ്മയില്ലാത്തവരുടെ സിദ്ധാന്തം" എന്ന് കമന്റില്‍ കണ്ടു. എനിക്ക് ഏഴുവയസുവരെ അല്‍ഷിമേഴ്സ് ആയിരുന്നു. വൈകിയെങ്കിലും അങ്ങയെ പരിചയപ്പെട്ടതില്‍ നാം സന്‍'ദുഷ്ട'രായിരിക്കുന്നു പ്രഭോ!)
***
എന്റെ കണ്ണൂസേ...
Deleteവിടളിയാ..
(കുട്ടികള്‍ എഴുതട്ടെന്നേ..)
ഇനി എനിക്ക് ആ സത്യം മൂടി വയ്ക്കാനാകില്ലാ..... ഞാനാണ് ആ ജിതിന്‍ ... അന്ന് മണക്കാട് വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് കണ്ടപ്പോള്‍ നീ എന്നെ മനസിലാക്കും എന്ന് വിചാരിച്ചു.... പക്ഷെ അതുണ്ടായില്ല... നീ എന്നെ മറന്നു കാണും എന്നാണു ഞാന്‍ വിചാരിച്ചത്... പക്ഷെ എന്നെ മറന്നില്ല നീ എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്.... ഇനിയും എന്നെങ്കിലും കാണാന്‍ ദൈവം അവസരം തരികയാണേല്‍ അന്ന് നീ എന്‍റെ 2 നില ബോക്സില്‍ നിന്നും അടിച്ചു മാറ്റിയാ ആ പഞ്ഞി തിരിച്ചു തരണം.... അന്ന് മുതല്‍ നിന്നെ ഞാന്‍ അന്വേഷിച്ചു നടക്കുകയാ.... കള്ളി.... പെരുംകള്ളി....
ReplyDelete@സുജിത് വിജയന്‍
Deleteജിതിന്‍ ... നീ ഗസറ്റില്‍ കൊടുത്തു പേരുമാറ്റിയത് ഞാന്‍ അറിഞ്ഞില്ല
പണ്ട് പോമെറേനിയന്‍ പട്ടിയെ പോലിരുന്ന നീ
ഇന്ന് ചാവാലി പട്ടിയെ പോലെ ആവും എന്ന് ഞാന്‍ കരുതിയില്ല
അത് കൊണ്ടാണ് എനിക്ക് നിന്നെ മനസിലാവാതെ പോയത്
പിന്നെ ആ സ്പോഞ്ച്
അത് നീ തിരിച്ചു ചോയ്ക്കും എന്ന് ഞാന്‍ കരുതിയില്ല
ഇനി കാണുമ്പോള്‍ നിനക്ക് ഞാന്‍ പഞ്ഞി തരുന്നുണ്ട് പേടിക്കണ്ട...
നിന്നെ കുളിപ്പിച്ച് കിടത്തുമ്പോള്‍ ആ പഞ്ഞി തന്നെ നമുക്ക് മൂക്കില്‍ വയ്ക്കാം
എന്താടാ നമ്മള്‍ ഇങ്ങനെ ആയി പോയത് ( സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍)
നടേശാ, കൊല്ലണ്ടാ..! (ഏതോ ഒര് സില്‍മ)
Deleteഹ്ഹി, ഞാനീ വഴിക്ക് വന്നിട്ടേ ഇല്ലാ
ഹി...ഹി
Deleteനിശാസുരഭി പറഞ്ഞത് കൊണ്ട് വെറുതെ വിട്ടിരിക്കുന്നു
പുരുഷു(സുരഭി ) അനുഗ്രഹിക്കണം....
Deleteഹ്ഹ്
Deleteഞാന്‍ ഒരു കലാകാരനായി ജനിച്ചു പോയത് എന്തെ തെറ്റാ ??????
ReplyDeleteതൂലിക നാമം ഏതു കലാകാരനാ ഇല്ലാത്തതു... എന്തെ പേരും അങ്ങനെ തന്നെ എന്ന് വിചാരിക്കു കുട്ടി.... പിന്നെ എന്തെ ജന്മ ദിനത്തില്‍ തന്നെ മൂക്കില്‍ പഞ്ഞി വച്ച് എന്നെ മേലോട്ട് എടുക്കുമെന്ന് വിചാരിച്ചില്ല... പിന്നെ പട്ടികള്‍ക്കും ഇല്ലേ നല്ല സമയവും ചീത്ത സമയവും... ഇന്നത്തെ പോമെരിയന്‍ പട്ടി ഇന്നലത്തെ ബുള്‍ ഡോഗും നാളത്തെ ചാവാലി പട്ടിയും ആണ്... അത് പ്രപഞ്ച സത്യം... എല്ലാത്തിനും അതിന്തെതായ സമയം ഇല്ലെടാ ദാസാ.... (നാടോടിക്കാറ്റ് )
ഹൊ , നല്ല രസമുണ്ട് കെട്ടൊ വായിക്കാൻ ......
ReplyDeleteഞാൻ വയിച്ച് പകുതി എത്തിയപ്പോൾ എന്തോ അങ്ങ് ചിരച്ചു പോയി, അമ്മയെ ആരെങ്കിലും കൊണ്ടു പോകൊമൊ എന്ന പേടി, ശെരിക്കും ഞാൻ എന്റെ ഉമ്മയോട് പറഞ്ഞിരുന്നു , നല്ല ഓർമ ഞാൻ ഇത് പോലെ കരയാറൊനുമില്ലായിരുന്നു ,
നന്നായി എഴുതി, പിന്നെ പ്രണയം എന്താണ് എന്ന് അറിയാത്ത ആ കാലത്ത് നമുക്ക് ചില കുട്ടികളോട് പ്രത്യേകം ഒരു അടുപ്പം ഉണ്ടാകും അത് , ചിലപ്പൊ പ്രണയം തന്നെ ആയിരിക്കാം അല്ലെ........
ആശംസകൾ
I appreciate your effort for maintaining your blog, Happy Blogging.
ReplyDeleteഒന്നാംക്ലാസിലെ പ്രണയിനി ആളു കൊള്ളാലോ..! പിന്നെ അമ്മയെ ആരെലും തട്ടികൊണ്ട് പോകുമോ എന്നുള്ള പേടി അനാമികയ്ക്ക് മാത്രല്ല കുട്ടിക്കാലത്തു ഒട്ടുമിക്ക കുട്ടികളിലും ഉണ്ടാകുന്ന ഒരു മാനസികാവസ്ഥ ആണെന്ന് ഇപ്പൊ ബോധ്യമായി. എനിക്കും ഉണ്ടായിറ്റുണ്ട്!!!
ReplyDeleteഅനാമിക.. ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് ഒരു പഞ്ജാബി കുട്ടിയോട് എനിക്ക് അതിയായ പ്രണയം ഉണ്ടായിട്ടുണ്ട് ..
ReplyDeleteഅത് പ്രണയം തന്നെയെന്നു ഞാന്‍ ഇപ്പോഴും അപ്പോഴും വിശ്വസിക്കുന്നു..
ഇപ്പോള്‍ എന്റെ യൂ കെ ജിയില്‍ പഠിക്കുന്ന മകന്‍ അവന്റെ ക്ലാസ്സിലെ പ്രണയിനിയെ പറ്റി പറയുമ്പോള്‍, അവന്‍ അവളുടെ തലയിലെ slide പോക്കറ്റില്‍ സൂക്ഷിച്ചു കൊണ്ട് വരുമ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു "മത്ത നട്ടാല്‍ കുമ്പളം മുളക്കില്ലല്ലോ!!"
അവന്‍ സ്നാക്സ് ബോക്സില്‍ അവള്‍ക്കായി ബിസ്ക്കറ്റ് ഒരെണ്ണം കൂടി കൂടുതല്‍ കരുതുമ്പോള്‍ ഞാന്‍ അറിയുന്നു അവന്റെ കുഞ്ഞു മനസ്സിലെ പ്രണയം..
So cute. :-* A kiss on his cheeks. I envy his love.
Deleteഈ വീര സാഹസിക കഥകള്‍ ഇപ്പോഴാണ് വായിക്കുന്നത് നീതു,,, രസകരമായി പറഞ്ഞിരിക്കുന്നു... ആ വെളുത്ത ചെറുക്കനോട് നിനക്ക് മൊട്ടേന്ന് വിരിയുന്നതിന് മുമ്പേ പ്രേമം തോന്നിയോ? അവന്‌റെ പ്രണയോപഹാരം സൂക്ഷിച്ച് വെക്കണേ...
ReplyDeleteഇഷ്ടായീട്ടോ .....പണ്ടത്തെ നമ്മുടെ നാരങ്ങ മിട്ടായി ഓര്‍മ്മയില്ലേ .....പഴയ ആ ലോസന്‍ജര്‍ മധുരം ........അത് പോലെ ...........മധുര മിട്ടായി വേഗം തീര്‍ന്നു പോയി എന്നൊരു പരിഭവം കൂടി പങ്കു വെക്കുന്നു .
ReplyDeleteകൊച്ചു കൊച്ചു ഓര്‍മ്മകള്‍ പോരട്ടെ ഇനിയും ...!
ReplyDeleteഅതൊന്നും പറഞ്ഞാല്‍ വീട്ടുകാര്‍ക്ക് മനസ്സിലാകില്ലാ ട്ടോ ...
ഹോ അനുഭവിച്ചത് മൊത്തം താനല്ലേ ...!!
ഇതുവരെയുള്ള എല്ലാ കമന്റുകളും വായിച്ചു. കുട്ടിക്കാലം വെറും അറിവില്ലാത്ത... ഒന്നും മനസ്സിലാവാത്ത പ്രായമായി തള്ളിക്കളയാത്ത ചിലരെങ്കിലും ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം.
ReplyDeleteപ്രണയ സമ്മാനം സ്പോഞ്ച് കിട്ടിയ ആദ്യത്തെ ആള് ഒരു പക്ഷെ നിങ്ങളായിരിക്കും .............
ReplyDeleteഅമിട്ട് പൊട്ടി വിരിയുന്നപോലെയല്ലേ അനാമികയുടെ ശൈശവകാലം പൊട്ടിച്ചിരിക്കുന്നതിവിടെ അല്ലേ
ReplyDeleteനല്ല രസണ്ട് വായിക്കാന്‍ best wishes!
ReplyDelete"എന്റെ ഏറ്റവും വകിയ പ്റ്ടി അമ്മയെ ആരോ തട്ടിക്കൊണ്ട് പോകുമോ എന്നതായിരുന്നു...."
ReplyDeleteയാതൊരു അതിശയോക്തിയും തോന്നുന്നില്ല. ഇങ്ങനെ, അല്ല, ഇതിലും ചില പേടികളൊക്കെ ചെറുപ്രായത്തില്‍ എനിക്കും തോന്നിയിരുന്നു.
രണ്ട് കാര്യങ്ങള്‍ പറയണമെന്നു തോന്നുന്നു.
ReplyDeleteഒനന് അനാമികയുടെ എഴുത്ത്. സാധാരണ മട്ടിലാണ്
അതിന്‍െറ പോക്കെങ്കിലും കുട്ടിക്കാലത്തിന്‍െറ ഒരിളക്കമുണ്ട് അതില്‍.
രണ്ടാമത്, ചില കമന്‍റുകളെക്കുറിച്ച്.
ഓരോരുത്തര്‍ക്കും ഓരോന്നാണ് ജീവിതം. പ്രണയവുമതെ.
അതിനെക്കുറിച്ചുള്ള എഴുത്തിനും ബാധകമാണ് ഇവയെല്ലാം.
പ്രണയമെന്ന് സാധാരണ മട്ടില്‍ വിളിക്കുന്ന വികാരത്തെ
ഒരൊറ്റ സ്കെയില്‍ കൊണ്ടളക്കാന്‍ കഴിയുമെന്ന് തോന്നുന്നേതയില്ല.
പല കാലങ്ങളില്‍, പല ഇടങ്ങളില്‍, പല മനുഷ്യര്‍ക്കിടയില്‍
ഇത്തരം വികാരങ്ങള്‍ സ്പന്ദിക്കുന്നത് ഒരേ മട്ടിലാവില്ല.
അതിനാല്‍, നമ്മുടെ അളവുകോലുകള്‍ വെച്ച് മറ്റുളളവരുടെ
വൈകാരികതകള്‍, അവയുടെ കയറ്റിറങ്ങള്‍, സ്മൃതികള്‍
അളക്കുന്നതില്‍ എന്തോ കുഴപ്പമുണ്ട്. അതിനാല്‍,
ഈ പോസ്റ്റില്‍ പറഞ്ഞ വികാരത്തെ പ്രണയമെന്ന് വിളിക്കരുതെന്ന്
തിട്ടൂരം ഇറക്കേണ്ടതില്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം.
എഴുത്തിനെയും ഭാവനയെയും കുറിച്ചുള്ള ചര്‍ച്ചക്കുമുണ്ട്
ഈ പ്രതിസന്ധി. നടന്നത് അതേ പടി പറയുന്നതും
ഭാവന കലര്‍ത്തി പറയുന്നതും ഭാവനമാത്രമാവുന്നതുമെല്ലാം
എഴുതുന്ന ആളിന്‍െറ സ്വാതന്ത്ര്യമല്ളേ.
നടന്നതു പോലെ ഇല്ലാത്തതു പറയുന്നതും
നടക്കാത്തതുപോലെ നടന്നതു ആവിഷ്കരിക്കുന്നതുമെല്ലാം
എഴുത്തു തന്നെയല്ളേ. ഇത്തരം യാന്ത്രിക വാദങ്ങള്‍ വെച്ച്
വൈക്കം മുഹമ്മദ് ബഷീറിനെപോലുള്ള ഒരെഴുത്തുകാരനെ
എങ്ങനെ വായിക്കുമെന്നോര്‍ത്ത് ചിരി വരുന്നു
കലക്കി.. നല്ല എഴുത്ത്..കുഞ്ഞായിരിക്കുമ്പോ എനിക്കും ഒരോന്നോർത്ത് tension ആയിരുന്നു..ഇപ്പോ അതൊക്കെ ആലോചിക്കുമ്പോ ചിരി വരും..
ReplyDeleteകുട്ടിക്കാലത്തേ തുടങ്ങീലേ? നന്നായി പറഞ്ഞല്ലോ നീ.
ReplyDeletenice work.
ReplyDeletewelcometo my blog
blosomdreams.blogspot.com
comment, follow and support me.
മൊട്ടിലെ തുടങ്ങീല്ലേ ഒടുക്കത്തെ പ്രണയം...
ReplyDeleteനന്നായിരിക്കുന്നു വായിക്കാന്‍ നല്ല രസം ....
ഒരു സംശയം നിന്നെ എങ്ങിനെ സഹിക്കുന്നു വീട്ടേരും നാട്ടേരും..ഹൌ .
This comment has been removed by the author.
ReplyDeleteകുട്ടികാലത്ത് ഞാന്‍ പലര്‍ക്കും സ്പോഞ്ച് സമ്മാനമായി കൊടുത്തിട്ടുണ്ട് അതൊന്നും പ്രണയമായിരുന്നില്ല plz തെറ്റുധരികരുത്
ReplyDeleteVaayichu theernnappo oru sankadam kayinju poyallo ennu... :(
ReplyDeleteVaayichu theernnappo oru sankadam kayinju poyallo ennu... :(
ReplyDelete