Sunday, April 22, 2012

അങ്ങനെ ഞാനും കുറ്റവാളിയായി


മഴ മാറി... പുതിയ ബുക്കുകളുടെ മണവും   മാറി... സ്കൂളില്‍ പോകാനുള്ള മടിയും മാറി കൊണ്ടിരുന്നു... എങ്കിലും ഞായാറാഴ്ച എത്തുമ്പോള്‍ ഉള്ളില്‍ ഒരു ആന്തല്‍ ആണ്... ഈ രാത്രി പുലരല്ലേ എന്ന് ആശിച്ചു കിടക്കും...തിരക്കുകള്‍ കൂടി കൂടി വന്നു... ആകെ വൈകുന്നേരം കുറച്ചു നേരമാണ് കളിയ്ക്കാന്‍ കിട്ടുന്നത്... അതും പുറത്ത് പോകാന്‍ പപ്പ സമ്മതിക്കില്ല... ഇക്ക്രുനു പപ്പയെ പേടി ആയതു കൊണ്ട് അവനും കൊച്ചുവാവയും ശനിയും ഞായറും  മാത്രമേ കളിയ്ക്കാന്‍ വരൂ ... പിന്നെ അനില്‍ മാത്രം ഇടയ്ക്കിടയ്ക്ക് പപ്പ കാണാതെ വരും... ഞങ്ങള്‍ ഗോട്ടി കളിക്കും... കഥകള്‍ പറയും... ഞാന്‍ അവനു ബാക്കി വന്ന നെയിം സ്ലിപ്പുകള്‍ കൊടുക്കും... പിന്നീടെന്റെ കാത്തിരിപ്പ്‌ സ്കൂള്‍ ഒന്ന് അടച്ചു കിട്ടാന്‍ ആയിരുന്നു...

ആരും ഇല്ലാത്ത ദിവസങ്ങളില്‍ മുറ്റത്തെ ചെടികള്‍ ആയിരുന്നു കൂട്ട്... ഞാന്‍ എല്ലാം സംസാരിച്ചത് അവരോടു മാത്രമായിരുന്നു... ഇന്നും അവയ്ക്ക് മാത്രമേ എന്റെ മനസ്സിലെ കാര്യങ്ങള്‍ എല്ലാം അറിയൂ... ബാത്രൂമിലെ ടാപ്പ്‌ ആയിരുന്നു എന്റെ ഏറ്റവും  അടുത്ത  സുഹൃത്ത്... അതിനകത്ത് കയറിയാല്‍ ഇറങ്ങി വരന്‍ ഞാന്‍ ഒരു നേരം എടുക്കും... അതിനോട് ഓരോ വിശേഷങ്ങളും പറഞ്ഞു വെള്ളം ഒറ്റിച്ചു കളിച്ചു കൊണ്ടേ ഇരിക്കും... ഇതിനിടയ്ക്ക് അമ്മേടെ അടി  ഏതു  വഴി വരും എന്ന് ഒരു കണ്ണും വയ്ക്കണം (ബൂലോക സദാചാരികള്‍ ഈ  പ്രാവശ്യത്തെക്ക് വിട്ടേക്ക്... എനിക്ക് ടൊയിലെറ്റോമനിയ ആണ് ) 

അമ്മ പഠിപ്പിക്കാന്‍ ഇരിക്കുമ്പോള്‍ ഏട്ടന്റെ പുസ്തകങ്ങളും എന്റെ പുസ്തകങ്ങളും ഞാന്‍ മാറി മാറി നോക്കും... ഏട്ടന്റെ  ബുക്കുകളില്‍ വല്ല്യ വല്ല്യ വാക്കുകളും എന്റെ ബുക്കില്‍ തറയും പറയും... ഞാന്‍ സമ്മതിക്കൂല... ഇത് പക്ഷപാതം ആണ് ... ഞങ്ങള്‍ രണ്ടു പേരും പഠിക്കുന്നത് ഒരേ സ്കൂളില്‍ ... പോകുന്നത് ഒരേ വാനില്‍ ... പക്ഷെ പഠിക്കാന്‍ മാത്രം വ്യത്യസ്ത പുസ്തകങ്ങള്‍ .. ഇത് ശെരിയല്ല... അന്ന് വിദ്യാര്‍ഥി രാഷ്ട്രീയം എല്‍.കെ.ജി യില്‍ ഉണ്ടായിരുന്നെങ്കില്‍ കൊടി പിടിക്കാന്‍ മുന്നില്‍ ഞാന്‍ ഉണ്ടായിരുന്നേനെ... ഈ നെറികേടുകള്‍ പുറത്ത് കൊണ്ട് വരണം... എന്റെ കുഞ്ഞു മനസ് തിളച്ചു... തിളച്ചിട്ടു കാര്യമില്ല... ആരും എന്റെ വാക്ക് വില വയ്ക്കില്ല... ചുമരും, ചെടികളും, ടാപ്പും ഒഴിച്ച്... 

വല്ല്യ വാക്കുകള്‍ എഴുതലായി പിന്നെ എന്റെ ഹോബി... പഠനം പുസ്തകങ്ങള്‍പ്പുറം ആവണം എന്നല്ലേ  വല്ല്യ വല്ല്യ ആളുകള്‍ പറഞ്ഞിരിക്കുന്നത് (പേരൊന്നും എനിക്ക് അറിയില്ല ) ചുമരില്‍ മുഴുവന്‍ പുതിയ പുതിയ വാക്കുകളും വല്ല്യ വല്ല്യ വാക്ക്യങ്ങളും കൊണ്ട് നിറഞ്ഞു.. (അതെന്താന്നൊന്നും ചോദിക്കരുത്) എനിക്ക് പോലും അറിയില്ല... ഇന്ന് പഴയ ഡിക്ഷ്ണറി എടുത്തു നോക്കിയപ്പോള്‍ ഞാന്‍ ഇങ്ങനെ എഴുതി ഇരിക്കുന്നത് കണ്ടു..

hmmrsstvop=.kikohvm
==.opലകസമകമരവാലകിവി

കവി അതായത് ഞാന്‍ ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് തന്നെ മനസിലായില്ല... എന്തൊക്കെയോ നീളത്തില്‍ എഴുതണം അതിനു വേണ്ടി എഴുതി കൂട്ടിയതാ ( അന്നേ എന്റെ ഉള്ളില്‍ ഒരു എഴുത്തുകാരി ഒളിഞ്ഞിരിക്കുന്നത് കണ്ടില്ലേ നിങ്ങള്‍ ) ചുമരിലെ പെയിന്റൊക്കെ മാന്തി എടുത്താല്‍ ഇത് പോലുള്ള ഒരു പാട് ലിപികള്‍ കാണാം...എനിക്കുള്ള പേടി എങ്ങാനും ഇനി അടുത്ത നൂറ്റാണ്ടില്‍ നമ്മളൊന്നും ജീവിക്കാന്‍ ഇട ഇല്ലാത്ത കാലത്ത്... ഇതെങ്ങാനും മാന്തി എടുത്തു പുരാവസ്തു  ഗവേഷകര്‍  പറയും ഇതാണ് കഴിഞ്ഞ നൂറ്റാണ്ടിലെ ആളുകളുടെ ലിപി.. വായിച്ചെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല... ചരിത്ര പരമായ രേഖകളാണ് ഇതില്‍ നിറച്ചു എന്നൊക്കെ...വേണമെങ്കില്‍ ഒരു പേരും ഇടും... ഇങ്ങനെ ഒക്കെ ആവും ശിലായുഗ ലിപികള്‍ ഒക്കെ കണ്ടെടുത്തത് ... ചരിത്രം ഉണ്ടാവുന്നത് ഇങ്ങനെയൊക്കെ അല്ലെ (ഓടിച്ചിട്ട് തല്ലണ്ട... ഞാന്‍ നിന്ന് തരാം )

ഒരേ ദിവസങ്ങള്‍ ... സ്കൂളിലെ തറയും, പറയും, പനയും എനിക്ക് ബോര്‍ അടിച്ചു... കെ.പി.ആര്‍.പി ചെറിയ സ്കൂള്‍ ആണ്... താഴെ രണ്ടു ക്ലാസുകള്‍ എല്‍.കെ.ജിയും, യു.കെ.ജിയും... കുറച്ചു സ്റ്റെപ്പ് കയറി ചെന്നാല്‍ ഒരു  വല്ല്യ  ഹാള്‍ ... ആ ഹാള്‍ കുറെ ക്ലാസ്സുകളായി തിരിച്ചിരിക്കുന്നു...  ഞാന്‍ എല്‍ .കെ.ജിയിലും ഏട്ടന്‍ രണ്ടാം ക്ലാസിലും ... കെ.ജി ക്ലാസ്സുകാര്‍ക്കും ബാക്കി ക്ലാസ്സുകാര്‍ക്കും വെവ്വേറെ സമയങ്ങളില്‍ ആയിരുന്നു ഉച്ചയ്ക്കുള്ള ഇന്റെര്‍വല്‍ ... ഇടയ്ക്ക് ഒരി പനി വന്നതോടെ... കുറച്ചു വാശിയും മടിയും ഒക്കെ കൂടി എനിക്ക് ... ഉച്ചയ്ക്ക് ക്ലാസ്സില്‍ ഇരുന്നു കഴിക്കാന്‍ മടി... എല്ലാത്തിനും ഏട്ടന്‍ വേണം..  അത് കൊണ്ട്  ഉച്ചയ്ക്ക് ബെല്‍ അടിക്കുന്നതും ഭക്ഷണം കഴിക്കാതെ ക്ലാസിനു മുന്നില്‍ ചേട്ടന് വേണ്ടി ഞാന്‍ കാത്തു നില്‍ക്കും...ചേട്ടന്‍ വന്നിട്ട്  ചേട്ടന്റെ   കൂടെ  ചേട്ടന്റെ   ക്ലാസ്സില്‍ പോയിരുന്നു ഞാനും ഭക്ഷണം കഴിക്കും...

അങ്ങനെ ഒരു ദിവസത്തിലാണ്  എന്റെ ജീവിതത്തിലെ   ഒരിക്കലും മറക്കാന്‍ കഴിയാത്ത കാര്യം സംഭവിച്ചത് .. ഒരു ദിവസം... ഉച്ചയ്ക്ക് ബെല്‍ അടിച്ചപ്പോള്‍ പതിവ് പോലെ ഞാന്‍ ഏട്ടനെ കാത്തു പുറത്ത് നിന്നു...ഏട്ടന്‍ വന്നപ്പോള്‍ പാത്രമെടുത്ത്‌ ഏട്ടന്റെ   ക്ലാസ്സിലേക്ക് പോയി... തിരിച്ചു ഞാന്‍ ക്ലാസ്സില്‍ വന്നപ്പോള്‍ കാണുന്നത് ക്ലാസ്സില്‍ ആകെ പാടെ ബഹളം...ഒരു കുട്ടി ഇരുന്നു കരയുന്നു ചുറ്റും മറ്റു കുട്ടികളും ടീച്ചര്‍മാരും... ആ കുട്ടിയുടെ ചോറ് പാത്രം കാണാനില്ല അതിനുള്ള തിരച്ചില്‍ ആണ് അവിടെ നടക്കുന്നത്... ഞാന്‍ മെല്ലെ എന്റെ  സീറ്റില്‍ ചെന്നിരുന്നു... തിരച്ചില്‍  സംഘം ന്റെ   അടുത്തേക്ക് വന്നു... എന്റെ   ബാഗ് തുറന്നു നോക്കി... പെട്ടെന്നാണ് ആ ഞെട്ടിക്കുന്ന സംഭവം നടന്നത്... ആ ചോറ് പാത്രം എന്റെ   ബാഗില്‍ .... അതെങ്ങനെ വന്നു ഞാനറിയാതെ ??? 




ടീച്ചര്‍ പത്രമെടുത്ത്‌ ആ കുട്ടിക്ക് കൊടുത്തു.... അവള്‍ കരച്ചില്‍ നിര്‍ത്തി ഭക്ഷണം കഴിക്കാന്‍ തുടങ്ങി... എല്ലാവരും രൂക്ഷമായി എന്നെ നോക്കുന്നു... ടീച്ചര്‍മാര്‍ പരസ്പരം എന്തൊക്കെയോ പറയുന്നു... വിങ്ങി പൊട്ടി നിന്ന ഞാന്‍ കരഞ്ഞു പോയി... ആരോ എന്റെ   ബാഗില്‍ കൊണ്ടിട്ടതാവാം പക്ഷെ എല്ലാവരുടെയും മുന്നില്‍ ഞാന്‍ കുറ്റവാളിയായി... എനിക്ക് നേരെ സ്പോഞ്ച് നീട്ടിയ സുഹൃത്ത് വരെ എന്നെ രൂക്ഷമായി നോക്കി... എനിക്കത് താങ്ങാവുന്നതിലും അധികം ആയിരുന്നു... ഞാന്‍ വിങ്ങി പൊട്ടി കണ്ണുനീര്‍  ഒഴുക്കി  കൊണ്ടേ ഇരുന്നു... അവന്‍ അരികത്തു വന്നു... അവന്റെ ഷ൪ട്ടില്‍ പിന്‍ ചെയ്ത കര്‍ചീഫ്‌ കാണിച്ചു... "കരയണ്ട ട്ടോ.." എന്ന് പറഞ്ഞു... ഈ ഒരു കാരണം കൊണ്ടാവാം ഞാന്‍ അവനെ ആരെക്കാളും കൂടുതല്‍ ഇഷ്ടപ്പെട്ടത്... അന്ന് സ്കൂളിന്റെ പടി ഇറങ്ങുമ്പോള്‍ ഞാന്‍ തീരുമാനിച്ചു ഞാന്‍ ഇനി ഈ സ്കൂളില്‍ തിരിച്ചു വരില്ല ... എന്നെ കള്ളിയായി കാണുന്ന ഈ കുട്ടികളുടെ മുന്നില്‍ ഇനി ഞാന്‍ വരില്ല... ന്നാലും ആരായിരിക്കും ആ ചോറ് പത്രം എന്റെ ബാഗില്‍ ഇട്ടതു എന്ന  ചോദ്യം എന്നെ അലട്ടി  കൊണ്ടേ ഇരുന്നു ..


വാല്‍കഷ്ണം :ഞാന്‍ ക്ലാസ്സില്‍ ഉണ്ടായിരുന്നില്ല.. ബെല്‍ അടിച്ചപ്പോഴേ ഞാന്‍ ക്ലാസ്സീന്നു പുറത്തു പോയി... അപ്പോള്‍ ഞാന്‍ എങ്ങനെ എടുക്കാനാ  ആ കുട്ടീടെ ചോറ് പാത്രം...?? പക്ഷെ ആ സമയത്ത് എന്റെ   കുഞ്ഞു മനസ്സിന് അതൊന്നും പറയാന്‍ തോന്നീല കരയാന്‍ അല്ലാതെ... അന്നനുഭവിച്ച അപമാന ഭാരം...ഇന്നും ആ സംഭവം ഒരു ഞെട്ടലോടെയാണ്  ഞാന്‍ ഓര്‍ക്കുക... ആരായിരിക്കും ആ പത്രമെടുത്ത്‌ എന്റെ   ബാഗില്‍ ഇട്ടിട്ടുണ്ടാവുക??  ഇന്നും എന്തിനൊക്കെയോ ഉള്ള ഉത്തരം കണ്ടുപിടിച്ചിട്ടും... കണ്ടു പിടിക്കാന്‍ കഴിയാത്ത ഉത്തരം ഈ ചോദ്യത്തിന് മാത്രമാണ്... ആരായിരിക്കും എന്റെ   ബാഗില്‍ ആ പാത്രം കൊണ്ട് ഇട്ടിട്ടുണ്ടാവുക???


49 comments:

  1. ധൃതിയില്‍ ബാഗ് മാറി ആ കുട്ടിയുടെ ബാഗിലെ
    പാത്രമെടുത്തു പോയതായിരിക്കും.അത്രയേയുള്ളൂ.
    എന്‍റെ പേരക്കുട്ടികള്‍ ചുമരില്‍ ചിത്രംവര തുടങ്ങി.
    ആശംസകള്‍

    ReplyDelete
  2. നിഷ്കളങ്കമായ എഴുത്ത്. അതും ആവശ്യത്തിന് തമാശയും ചേര്‍ത്ത്. കുറ്റവാളിയായി നിന്ന നില്പും മനോവിചാരങ്ങളുമൊക്കെ തന്മയത്വമായി എഴുതി. നന്നായിരുന്നു വായിക്കാന്‍.

    ReplyDelete
  3. പണ്ടേ ചരിത്രപരമായ വിഡ്ഢിത്തങ്ങള്‍ കയ്യിലുണ്ടായിരുന്നു അല്ലെ..

    ReplyDelete
  4. ഈ പോസ്റ്റ് വായിച്ചിട്ട് ആ കുറ്റവാളി കുറ്റം സമ്മതിച്ചോളും. :)

    ReplyDelete
  5. സുജിത് വിജയന്‍April 23, 2012 at 7:31 AM

    ആരായിരിക്കും ??? ഒന്നോര്‍ത്തു നോക്കിക്കേ !!!

    ReplyDelete
  6. അങ്ങനെ ഒരു പാട് ഓർമകൾ അല്ലേ,

    ഇത് വായിച്ചപ്പോൾ പതിനഞ്ച് വർഷം എന്റെ എല്ലാമായിരുന്ന എന്റെ തെട്ടപ്പുറത്തെ വീട്ടിലെ രജനീഷിനേയും,രെമ്യയേയും ഓർത്തു പോയി
    ഇന്ന് അവർ കൂറേ ദൂരെയാണ്, ഒരുപാട്

    ReplyDelete
  7. ചൂണ്ടിക്കാണിക്കാനായ് കുറ്റവാളി എന്റെ മുമ്പില്‍ ഉണ്ടായിരുന്നിട്ടും കാട്ടിക്കൊടുക്കുവാനാവാതെ കുറ്റവാളിയായ് ഞാനൊരിക്കല്‍ ഇതേപോലെ നിന്നിട്ടുണ്ട് :)

    ReplyDelete
  8. ......മോള് കരയണ്ടാട്ടൊ, ചിലപ്പൊ ബാഗ് മാറിപ്പോയതായിരിക്കും, അല്ലെങ്കിൽ ദൈവം, ആ കുസൃതികാണിച്ച ആളിനെ കൊണ്ടുവന്ന് മോളോട് മാപ്പുചോദിപ്പിക്കും. എനിക്കും ഇത്തരം ഹൃദയവേദനയുണ്ടാക്കുന്ന, ഒരിക്കലും മറക്കാൻ കഴിയാത്ത എത്രയോ അനുഭവങ്ങൾ ഉണ്ടെന്നറിയാമോ, ഈ അറുപതു വയസ്സിനുള്ളിൽ?. എല്ലാം വിധിയുടെ വിളയാട്ടം!!!

    ReplyDelete
  9. സേതുരാമയ്യരെക്കൊണ്ട് ഒന്ന് അന്വേഷിപ്പിച്ചാലോ? കുറ്റവാളിയെ കിട്ടും. ഒരു കൊച്ചു കാര്യം നല്ല ലളിതമായി പറഞ്ഞിട്ടുണ്ട്..

    ReplyDelete
  10. ഞാനാ ലിപികള്‍ എന്താണെന്ന് ആലോചിക്കുകയായിരുന്നു.

    ഇനി അത് കൊണ്ടുവെച്ചത് ആരാണെന്ന് അറിയാല്‍ പ്രയാസമായിരിക്കും.
    ഓര്‍മ്മകളില്‍ ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ അവസാനം വരെ അവശേഷിക്കും.

    ReplyDelete
  11. സുഖമുള്ള ഓര്‍മ്മകള്‍..
    രസകരമായി എഴുതി...

    ReplyDelete
  12. ayyo kashtam aa apamaanam kunju manassinu thangavunnathilum appuramaayirunnu alle...?
    saaramilla ....okke ooro anubhavangal...

    ReplyDelete
  13. ശിലായുഗ മനുഷ്യരുടെ പ്രേതം ആയിരിക്കും ...:)

    ReplyDelete
  14. അതിപ്പം ഇനി എന്ത് ചെയ്യാനാണ്?? എൽ.കെ.ജി. കാര്യമായതുകൊണ്ടാണോ, അക്ഷരതെറ്റുകൾ?? (പാത്രം പത്രമാവുന്നു)

    ReplyDelete
  15. ഉത്തരം കിട്ടിയ ചോദ്യങ്ങളെക്കാള്‍ മനോഹരമാണ് ചിലപ്പോള്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍..
    അതാരായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരുന്നേല്‍ ചിലപ്പോള്‍ ഈ ഓര്‍മ്മകള്‍ പോലും നീതുവിന് നഷ്ടപ്പെട്ടുപോയേനെ.. ചോദ്യങ്ങള്‍ അവസാനിക്കാതിരിക്കട്ടെ..ഉത്തരങ്ങള്‍ തേടിയുള്ള യാത്രാ തുടര്‍ന്നുകൊണ്ടേയിരിക്കട്ടെ....
    നന്നായി അവതരിപ്പിച്ചു..ഭാവുകങ്ങള്‍.. :)

    ഞാനും ഇതേപോലെ ഒരിക്കല്‍ ചോദ്യം ചോദിച്ചിട്ടുണ്ട്.."അതാരായിരുന്നു...?????" എന്ന്...
    http://www.kannurpassenger.blogspot.in/2011/04/blog-post.html

    ReplyDelete
  16. അയ്യോ! പാവം കുട്ടി.......

    ReplyDelete
  17. അനാമിക ഇതു വേറെ എവിടെയെങ്കിലും എഴുതിയിറ്റുണ്ടോ?

    ReplyDelete
  18. വി.എ.പറഞ്ഞത് പോലെ ഇങ്ങനെ എത്രയെത്ര അനുഭവങ്ങൾ....ഇതു വായിച്ചപ്പോൾ പഴയ പല കാര്യങ്ങളും ഓർത്ത് പോയി....നീതുവല്ലാ അത് ചെയ്തത്....അത് സത്യം....നല്ല എഴുത്തിനു ഭാവുകങ്ങൾ

    ReplyDelete
  19. ഇനി ബാത്രൂമിലെ വിശേഷങ്ങൾ കേട്ട് 'ബൂലോക സദാചാരവാദികൾ' എന്റടുത്തേക്ക് വരണ്ട! നീ നഴ്സറി പ്രായത്തിൽ ബാത് റൂമിൽ കയറി എത്ര നേരം ചെലവഴിക്കുന്നൂ, അതെന്തിനാണ് എന്നൊക്കെ നോക്കാൻ നിക്കുവല്ലേ ബൂലോക സദാചാര വാദികൾ ?! നിനക്കെന്താ അനൂ ? അവർക്കൊക്കെ ഇത്തിരി കൂടി രസകരമായ വേറെ എന്തൊക്കെ പണികൾ കാണും ! നല്ല രസകരമായിട്ടുണ്ട്, ബാല്യകാല ഓർമ്മകൾ. ആശംസകൾ.

    ReplyDelete
  20. അക്ഷരങ്ങളെ പോലെ എന്തെങ്ക്ലുമൊക്കെ വരച്ചിടുക എന്നാ ശീലം സ്കൂളില്‍ പോകുന്നതിനു മുന്‍പ് ഉണ്ടായിരുന്നു. സ്കൂളില്‍ ചേര്‍ന്ന് കഴിഞ്ഞപ്പോള്‍ എഴുതുക എന്നത് ഏറ്റവും വെറുക്കുന്ന ഒന്നായി. :) പിന്നെ അതൊരു പണിഷ്മെന്റ് ആയി "ഇമ്പോസിഷന്‍.." അതുകൊണ്ട് കയ്യക്ഷരം നന്നായി എന്നല്ലാണ്ട് എന്ത് ഗുണം.. :) സുഖമുള്ള ഓര്‍മ്മകള്‍..നന്നായി..

    ReplyDelete
  21. കൊള്ളം നല്ല എഴുത്ത്.........ഞാനിവിടെ ആദ്യമായാണു...നമസ്കാരം

    ReplyDelete
  22. ഹംബടീ നീ ആള് കൊള്ളാലോ ചോറ് പാത്രം മോഷ്ടിച്ച് അല്ലെഹഹഹ രസായിട്ട് വായിച്ചു

    ReplyDelete
  23. ഞാന്‍ തന്‌റെ കൂടെ പഠിച്ചിട്ടില്ലല്ലോ? ഇല്ലേല്‍ അത്‌ ഞാന്‍ തന്നെയായിരിക്കും.... ഓം ലെറ്റ്‌ മോഷ്ടിക്കുന്ന ഒരു സ്വഭാവം എനിക്കുണ്‌ടായിരുന്നു അക്കാലത്ത്‌... നീതു സരസമായി എഴുതി, ബോറടിക്കാതെ വായിച്ചു...

    ചുമരിലെ പെയിന്റൊക്കെ മാന്തി എടുത്താല്‍ ഇത് പോലുള്ള ഒരു പാട് ലിപികള്‍ കാണാം...എനിക്കുള്ള പേടി എങ്ങാനും ഇനി അടുത്ത നൂറ്റാണ്ടില്‍ നമ്മളൊന്നും ജീവിക്കാന്‍ ഇട ഇല്ലാത്ത കാലത്ത്... ഇതെങ്ങാനും മാന്തി എടുത്തു പുരാവസ്തു ഗവേഷകര്‍ പറയും ഇതാണ് കഴിഞ്ഞ നൂറ്റാണ്ടിലെ ആളുകളുടെ ലിപി.. വായിച്ചെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല... ചരിത്ര പരമായ രേഖകളാണ് ഇതില്‍ നിറച്ചു എന്നൊക്കെ...വേണമെങ്കില്‍ ഒരു പേരും ഇടും... ഇങ്ങനെ ഒക്കെ ആവും ശിലായുഗ ലിപികള്‍ ഒക്കെ കണ്ടെടുത്തത് ... ചരിത്രം ഉണ്ടാവുന്നത് ഇങ്ങനെയൊക്കെ അല്ലെ (ഓടിച്ചിട്ട് തല്ലണ്ട... ഞാന്‍ നിന്ന് തരാം )

    ഈ വരികള്‍ വളരെ നന്നായി...

    ReplyDelete
  24. നന്നായി എഴുതി...

    ReplyDelete
  25. ചോറ്റുപാത്രം പോലെ നല്ലതൊന്നുമെടുത്ത് ബാഗിൽ വയ്ക്കുന്ന ശീലം നീതുവിനന്നുമിന്നുമില്ലെന്നന്നത്തെയണ്ണന്മാർക്കറിയാനിടയില്ല. എടുത്തത് നീതുവാണെങ്കിലത് ചോറ്റുപാത്രമാവില്ല, മറ്റെന്തെങ്കിലും തല്ലിപ്പൊളി സാധനമായിരിക്കും.(ഓടിച്ചിട്ടു തല്ലണ്ടാ. ഞാനും നിന്നു തരാം)

    ReplyDelete
  26. ശിലായുഗലിപികളെന്നു പറഞ്ഞ് ഗവേഷണം നടത്തുന്നത് ചിലപ്പോഴെങ്കിലുമൊക്കെ ആരെങ്കിലും പടം വരച്ച് കളിച്ചതായിരിക്കാം. അല്ലേ...

    പെൻസിലെടുത്ത് മറ്റൊരാളുടെ ബാഗിൽ വയ്ക്കുകയും മേശപ്പുറത്തിരിക്കുന്ന ചോക്കെടുത്ത് ആരുടേയെങ്കിലും ബാഗിൽ വയ്ക്കുകയുമൊക്കെ ചെയ്യുന്നവരെ ഞാനും കണ്ടിട്ടുണ്ട്. എന്തിനാണെന്ന് ചോദിച്ചാൽ ‘അടികിട്ടിക്കാൻ’ എന്നുപറയും. ആരും കണാത്തപ്പോൾ അതുഫലിലിക്കും.

    ReplyDelete
  27. ഓര്‍ത്തോര്‍ത്തു പോകുന്ന എഴുത്ത് ..........ആശംസകള്‍ എന്റെ ബ്ലോഗ്‌
    http://cheathas4you-safalyam.blogspot.in/

    ReplyDelete
  28. അന്നേ എന്റെ ഉള്ളില്‍ ഒരു എഴുത്തുകാരി ഒളിഞ്ഞിരിക്കുന്നത് കണ്ടില്ലേ നിങ്ങള്‍ >> ഹോ , അന്നേ എഴുത്ത് തുടങ്ങിയിരുന്നെങ്കില്‍ . . . ? ? ?

    പിന്നെ നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ കാര്യം , പണ്ട് കല്ലും കമ്പും ഒക്കെ പല രൂപങ്ങളാക്കി കളിക്കുമ്പോ ഞാനും ഏതാണ്ട് ഇത് പോലെ ഒക്കെ ചിന്തിച്ചിട്ടുണ്ട് . . . ;) :)

    എന്തായാലും ആ പഴയ കാലങ്ങളിലെക്കുള്ള ഈ തിരിച്ചു പോക്ക് നല്ല രസമുണ്ട്...

    ReplyDelete
  29. അതുപോലെ ഈ പാത്ര മോഷണത്തിന്റെ കാര്യം മുന്‍പ് എവിടെയെങ്കിലും എഴുതീട്ടുണ്ടോ . . . ???

    ReplyDelete
  30. പോസ്റ്റ്‌ വായിച്ചു എനിക്കും ഓര്‍മ്മയില്‍ വരുന്നുണ്ട് ചില പഴയ വീര സാഹസങ്ങള്‍ .......വായനക്കാരുടെ ഗതി കേട് മാനിച്ചു അത് എഴുതുന്നില്ലെന്ന് തീരുമാനിച്ചു ..........
    അനാമിക അങ്ങനെ എഴുതി എന്നല്ല ....ഇഷ്ടമായീട്ടോ .................

    ReplyDelete
  31. വല്ല കുട്ടിച്ചാത്തനും ആയിരിക്കും ,വിഷമിക്കണ്ടാ ട്ടോ .....:)

    ReplyDelete
  32. അങ്ങിനെയും ചില വീര സാഹസികങ്ങൾ...
    ആശംസകൾ..!!

    ReplyDelete
  33. Pipinodulla samsaaram enikumundayirunnu...ippozhumund ;-) lkgkkariyude anubavakkurip rasamaayi !

    ReplyDelete
  34. ന്ഹെ. പിന്നെ ഇതാര് ..എങ്ങനെ ആ പാത്രം ആ ബാഗില്‍ വന്നു.. ഇനി വല്ല കുട്ടിച്ചാത്തനും ..അങ്ങനെ വരാനും വഴിയുണ്ട് ട്ടോ..
    എന്തായാലും എഴുത്ത് നന്നായി ഇഷ്ടപ്പെട്ടു..ഒട്ടും ബോറടിച്ചില്ല..ആശംസകള്‍ ..

    ReplyDelete
  35. സംഭവം അസ്സലായി.. പുരാവസ്തുക്കാര് വരാതെ നോക്കിക്കോ.. അല്ലെങ്കില്‍ ഭാവിയില്‍ പിള്ളേര്‍ക്ക് ഇതെങ്ങാനും പഠിക്കേണ്ടി വന്നാലോ... പാവം പിള്ളേരല്ലേ...

    ReplyDelete
  36. വെറുതെ ഈ വഴി വന്നപ്പോ കേറി എന്നെ ഉള്ളു .........എന്തായാലും കുറെ ചിരിച്ചു...കൊള്ളാട്ടോ ...........

    ReplyDelete
  37. പ്രൊഫൈലില്‍ പറഞ്ഞ പോലെ പോട്ടതിയൊന്നും അല്ലാലോ ,,,എഴുത്ത് നന്ന്..ആശംസകള്‍

    ReplyDelete
  38. ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ ഭംഗി...
    നന്നായി എഴുതി.

    ReplyDelete
  39. ഹഹ... അത് കൊള്ളാം കേട്ടോ!

    അല്ലാ, ഈ പാവകള്‍ക്കും ചെടികള്‍ക്കും ബാത്രൂമിലെ പൈപ്പിനു പോലും ജീവനുള്ള രീതിയില്‍ സംസാരിക്കുന്നത് ഈ പെണ്കുട്ട്യോളുടെ ഒരു ശീലമാണ് അല്ലെ? ബഹുരസം!

    എന്തായാലും, എല്‍ കെ ജി യില്‍ സമരം നടത്താന്‍ തുനിഞ്ഞ കുട്ടി ഇന്ന് മിനിമം ഒരു എം.എല്‍. എ എങ്കിലും ആയിക്കാണും എന്ന് പ്രതീക്ഷിക്കുന്നു!

    ആശംസകള്‍ :-)

    ReplyDelete
  40. ഏതോ കൊച്ചിന്റെ കഞ്ഞിപ്പാത്രം ഇന്റർവെല്ലിനു അടിച്ച് മാറ്റിയതും പോരാ... കള്ളത്തരം പറയുന്നോ....


    ഹി ഹി... നന്നായി

    ReplyDelete
  41. dear neethooooooooo,

    ha ha ..
    simply nice...
    hope u r gong well

    ReplyDelete
  42. ഓണാശംസകള്‍ ... ! നല്ല രസമായി വായിച്ചു ..പക്ഷെ ഞാന്‍ വരാന്‍ വൈകി ...പിന്നെ ഞാന്‍ ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.. അവിടെവരെ വിരോധമില്ലേല്‍ ...

    :))

    ReplyDelete
  43. Njan allathathukondu ...?

    Manoharam, Ashamsakal...!!!

    ReplyDelete
  44. ഞാനല്ല കേട്ടോ...നിന്റെ ബേഗില്‍ വെച്ചത് ..വെറുതെ എന്നെ സംശയിക്കരുത്‌ !
    അല്‍പംകൂടി നന്നാക്കി എഴുതാമായിരുന്നെന്നു തോന്നി ...ചിലപ്പോ എന്റെരോ തോന്നലാവാം .
    ആശംസകളോടെ
    അസ്രുസ് .
    ..ads by google! :
    ഞാനെയ്‌... ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
    ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
    ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
    കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
    http://asrusworld.blogspot.com/
    http://asrusstories.blogspot.com/
    ഒരു പാവം പുലി ........മ്യാവൂ !!

    ReplyDelete
  45. hmm enik samshayam aa chekkaneya... ashwasippikkan vannille?, avan

    ReplyDelete
  46. അജേഷ് പറഞ്ഞത് ഒരു പോയിന്റ് ആണ്. സൈക്കോളജിസ്റ്റാവാന്‍ ആഗ്രഹിച്ച ആളല്ലേ... ആ വഴിയ്ക്ക മനഃശാസ്ത്രപരമായി ഒന്നു ചിന്തിച്ചുനോക്കൂ....... ഇനിയും എഴുതണം. ആശംസകള്‍.

    ReplyDelete