ഒരിക്കല്‍ കൂടി എനിക്ക് ജനിക്കണം... ഞാന്‍ ജീവിച്ച വഴിയിലൂടെ നടക്കണം... ഞാന്‍ കണ്ടിരുന്ന സ്വപ്‌നങ്ങള്‍ വീണ്ടും കാണണം... ഞാന്‍ തിരിച്ചു പോവുകയാണ്.. എന്റെ അമ്മയുടെ ഗര്‍ഭത്തിലേക്കു...
(അമ്മേടെ വയറ്റില്‍ ഞാനാ )
എന്റെ അച്ഛന്‍ എന്നെ കാത്തിരിക്കുന്നു... എന്റെ ചേട്ടന്‍ കൊച്ചനുജത്തിക്ക് വേണ്ടി കളിപ്പാട്ടം ഒരുക്കുന്നു... ഇപ്പോള്‍ അമ്മേടെ അടുത്തല്ല ഏട്ടനെ കിടത്താറു ..... അച്ഛന്‍ അങ്ങ് വാളയാര്‍ ആണ് ... ഇന്നലെ അച്ഛന്‍ അമ്മയ്ക്ക് കത്തയച്ചിരുന്നു ... നമ്മുടെ പൊന്നുമോള്‍ക്ക് സുഖമല്ലേ എന്ന് അച്ഛന്‍ പ്രത്യേകം അന്വേഷിച്ചു ... വയറ്റിലുള്ളത് ഞാന്‍ തന്നെയാണെന്ന് അച്ഛന് ഉറപ്പാണ്... അച്ഛന്‍ അടുത്താഴ്ച വരുമത്രേ... അമ്മെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആക്കും... ഞാന്‍ വരാന്‍ പോവാ...
അനാമികേ....
ReplyDeleteനീ തന്നെയാണ് വയറ്റിലുള്ളതെന്നറിഞ്ഞിട്ടും അച്ഛന്‍ അടുത്താഴ്ച വരുന്നെന്നോ....!!
കഥയുടെ തുടര്‍ച്ച ഒന്നറിയിച്ചേക്കണെ....
-------------------------
സ്നേഹപൂര്‍വ്വം
ചിപ്പി
അമ്മയുടെ ഗര്‍ഭ പാത്രത്തിലേക്ക് തിരിച്ചു പോകുക?
ReplyDeleteസാറാ ജോസഫിന്‍റെ കഥയില്‍ എന്നാ പോലെ...
തുടര്‍ച്ച ഇല്ലാത്തതിനാല്‍ വായന നന്നായില്ല.
പൂര്‍ത്തിയാക്കൂ ....ഇടക്ക് വച്ച് നിന്നത് പോലെ .....
ReplyDeleteകാത്തിരിക്കാം ...ഒരു തുടര്‍ച്ചക്കായി ....
ഒരു കണക്കിന് ഈ കലികാലത്തേക്ക് 'വരാതിരിക്കുകയാണ്' ഭേദം ട്ടോ... കാരണം ..
ReplyDeleteഈ കഥയൊന്നു വായിക്കൂ
http://www.shaisma.com/2010/03/blog-post_16.html
ജീവിതം ഒന്നു റീസൈക്കില്‍ ചെയ്യുവാന്‍
ReplyDeleteഞാനും പലപ്പൊഴും ആലോചിക്കാറുണ്ട് ..
ചിന്തകള്‍ അതു മനസ്സിന് സുഖം പകരുന്നതെങ്കിലും
ഒരിക്കലും നടക്കില്ലെന്ന് ഓര്‍ക്കുമ്പൊള്‍ ഒരു നഷ്ടബോധം വരും
അതു കൊണ്ടിപ്പൊള്‍ ഒന്നും ചിന്തിക്കാറില്ല ഇതു പൊലെ
ദേ ഇപ്പൊള്‍ ഈ വരികള്‍ വീണ്ടും ചിന്തിപ്പിക്കുന്നു
അമ്മയുടേ ചൂടില്‍ ഒട്ടിചേര്‍ന്ന്,അമ്മിഞ്ഞ നുകര്‍ന്ന്
അച്ഛന്റേ സ്നേഹവാല്‍സല്യം നുകര്‍ന്ന്,ചേച്ചിയുടേ/ചേട്ടന്റേ
കരുതലറിഞ്ഞിനിയും വളരാന്‍,അല്ലെങ്കില്‍ ബാല്യമായീ തന്നെ
ജീവിച്ചു മരിക്കാന്‍ ,വളരണ്ടായിരുന്നു എന്നു തോന്നി പൊകുന്നു
നഷ്ടപെട്ടു പൊയ സുവര്‍ണ്ണ കാലങ്ങള്‍ തിരിച്ചു പിടിക്കാന്‍ കഴിയാത്ത
ഒന്ന് തന്നെ.ആ നേരറിയുമ്പൊള്‍ ഉള്ളം കൂടുതല്‍ പൊള്ളുന്നു
ഈ വരികള്‍ പൊള്ളിച്ച പൊലേ .
grt starting , complet....
ReplyDeleteതുടരട്ടെ...
ReplyDeleteവരുന്നുണ്ട്.
ബേർത്ത് ഡേ വിഷ് പുനർജന്മ ഡേറ്റിനാണോ വേണ്ടത്...? കടിഞ്ഞാണില്ലാത്ത ആഗ്രഹങ്ങളെ! :D
ReplyDeleteഅനാമികേ....
ReplyDeleteനീ തന്നെയാണ് വയറ്റിലുള്ളതെന്നറിഞ്ഞിട്ടും അച്ഛന്‍ അടുത്താഴ്ച വരുന്നെന്നോ....!!
ഈ കമന്റ് ഒന്നുകൂടി ഞാൻ പറയുന്നൂ. നല്ല അവതരണം, ആശംസകൾ.
അന്ന് ഫേസ് ബുക്ക് ഇല്ലാതിരുന്നത് കൊണ്ട് ഒരു ലെറ്റര്‍ പാഡും പേനയും കൊടുത്ത് അയച്ചിരുന്നേല്‍ ഈ കുട്ടി അവിടുന്നെ വിവരങ്ങള്‍ എഴുതി തുടങ്ങിയേനെ!
ReplyDeleteവേഗം വാ കൊച്ചേ.. എന്നിറ്റ് ബാക്കി വീരസാഹസികകഥകൾ കൂടി പറയൂ…!
ReplyDeleteഅച്ഛന്‍ മുടിഞ്ഞ ഗ്ലാമറാണല്ലോ.. അമ്മ ചുന്നരിയാ :))
ReplyDeleteഇതിപ്പോഴാണ് കണ്ടത്. ‘ഇക്ക്രുവിനും കൊച്ചുവാവയ്ക്കും’ കമന്റിട്ടു വന്നതേയുള്ളൂ. അവിടെ ഞാൻ പറഞ്ഞത് ശരിയാണെന്നുറപ്പിച്ചു. ജൂനിയർ ‘ആൾക്കൂട്ടത്തിൽ ഏലിയാമ്മ’. മിടുക്കി, നല്ല തുടക്കം.
ReplyDelete