
ഏട്ടനും ഞാനും
വൈക്കതഷ്ടമി നാളില്‍ ഞാനൊരു വഞ്ചിക്കാരിയെ കണ്ടു
വാകപ്പൂമര ചോട്ടില് നിന്നപ്പോള്‍
വള കിലുക്കം കേട്ടു;
റേഡിയോ പാട്ട് കേട്ടു കൊണ്ട് അച്ഛന്റെ ഷേവിംഗ് തുടര്‍ന്നു (ഞാന്‍ പപ്പാ, അപ്പ, പപ്പൂസ്, അപ്പുസ് ) എന്നൊക്കെ വിളിക്കും
കട്ടിലില്‍ കിടന്നു ഞാന്‍ അലറി വിളിച്ചു...ഒട്ടും വാശി ഇല്ലാത്ത കുട്ടി ആയിരുന്നത് കൊണ്ട്... രാവിലെ ഞാന്‍ കട്ടിലില്‍ നിന്ന് എനീക്കാറില്ല... ആരേലും വന്നു പൊക്കിക്കൊണ്ട് പോണം... എന്റെ ഈ അലര്‍ച്ച ആയിരുന്നു അപ്പുറത്തെ റൂമുകാരുടെ അലാറം... അതിനവര്‍ എന്നോട് നന്ദി പറയേണ്ടതാണ്.. എന്നും രാവിലെ ഞാന്‍ അവരെ കൃത്യ സമയത്ത് വിളിചെഴുനേല്‍പ്പിച്ചിരുന്നു... ഏട്ടനെ സ്കൂളില്‍ വിടാനുള്ള തിരക്കില്‍ അമ്മ അച്ഛനെ വാതോരാതെ ശകാരിച്ചു ... നിങ്ങളാ പൂത്താങ്കിരി യെ കൊണ്ട് മുഖം കഴുകിപ്പിക്ക്... ( പൂത്താങ്കിരി എന്ന് വിളിച്ചത് ഈ എന്നെ ) ഞാന്‍ സഹിക്കുമോ... കട്ടയ്ക്കടുത്തില്ല... കീറല്‍ തുടര്‍ന്നു... അങ്ങനെ മുണ്ടൂര്‍ ഗ്രാമം ഉണര്‍ന്നു... എല്ലാരും അവരവരുടെ ജോലികളില്‍ ഏര്‍പെട്ടു
ഞാന്‍ ജനിച്ചതിനു ശേഷം ഞങ്ങള്‍ അച്ഛനോടൊപ്പം പാലക്കാടെക്ക് വന്നു... അവിടെയാണ് പപ്പ ജോലി ചെയ്തിരുന്നത് ... മുണ്ടൂര്‍ ഫോറെസ്റ്റ് ക്വോര്‍ട്ടേഴ്സില്‍ താമസിച്ചു ... ലോഹിത ദാസ് സിനിമകളിലെ പോലെ ഒരു തനി നാടന്‍ ഗ്രാമം... ഭൂരിപക്ഷം ജനങ്ങളും കൃഷിയും അനുബന്ധ ജോലികളുമായി കഴിച്ചു കൂടുന്നവര്‍ ... വീട്ടില്‍ അമ്മയെ സഹായിക്കാന്‍ അടുത്ത വീടിലെ സുലോചന ചേച്ചി വന്നിരുന്നു ... ഞാന്‍ അവരെയും അമ്മെ എന്നാണ് വിളിച്ചിരുന്നത്... അവരുടെ മക്കളായ സതീശേട്ടനും സരിജ ചേച്ചിയും ... അവരുടെ അച്ഛന് ആയിരുന്നു എന്റെ ലോക്കല്‍ ഗാര്ഡിയന് (അദ്ദേഹത്തെയാണ് ഞാന്‍ അച്ഛന് എന്ന് വിളിച്ചിരുന്നത് )... എല്ലാ ചായ കടകളിലും എന്നെ അച്ഛന് കൊണ്ടുപോകുമായിരുന്നു.. കള്ളുഷാപ്പുകളില്‍ വരെ കൊണ്ട് പോയിട്ടുണ്ടെന്നാണ് എന്റെ അറിവ്... പിന്നീട് ആ അച്ഛന് ആ അമ്മയേം മക്കളേം വിട്ടു വേറെ ഏതോ സ്ത്രീയുമായി ഒളിച്ചോടി... ഇന്നും എവിടെയാണെന്ന് ഒരു അറിവുമില്ല... ഇന്നായിരുന്നേല് ഞാന്‍ ഉപദേശിക്കുമായിരുന്നു (അത് പേടിച്ചിട്ടാണോ അന്നേ നാട് വിട്ടത് എന്ന് അറിയില്ല )
പിന്നീടു സുലു അമ്മയും മക്കളും ഒറ്റയ്ക്കായിരുന്നു... ഞങ്ങടെ വീടിലെ ജോലി കൊണ്ട് മാത്രം ജീവിച്ചു പോകില്ലാന്നുകണ്ടു തുടങ്ങിയപ്പോള്‍.. അവര്‍ വേറെ ജോലിക്ക് പോയി തുടങ്ങി...ഇന്നാലും ഇടയ്ക്ക് വന്നു സഹായിക്കും... ഞാന്‍ വളരെ നല്ല സ്വഭാവം ആയിരുന്നത് കൊണ്ട്... എന്നെ കൊണ്ട് ഒരു ജോലിയും ചെയ്യാന്‍ പറ്റില്ലായിരുന്നുത്രേ...
മെല്ലെ മെല്ലെ ഞാന്‍ അമ്മേടെ ഒക്കത്ത് നിന്ന് താഴെ ഇറങ്ങി തുടങ്ങി... അന്നൊക്കെ എന്നെ ഏറ്റവും വേദനിപ്പിചിരുന്നത്... എന്റെ അമ്മയും പപ്പയും വേറെ ഏതേലും കുട്ടികളെ എടുക്കുമ്പോള്‍ ആയിരുന്നു... പപ്പേടെ കൂട്ടുകാരന്റെ മകള്‍ രേഖ വരുമ്പോള്‍ അമ്മ അവളെ എടുത്തു കൊഞ്ചിക്കും... ഈ കുഞ്ഞു ഹൃദയം പിടയും... അതാരും കാണാറില്ല... അവരെന്നെ ഒളി കണ്ണിട്ടു നോക്കും... കുഞ്ഞു ചുണ്ടുകള്‍ പിളരും... കന്നുനീരുകള് ധാരയായി ഒഴുകും..
അന്ന് മുതല്‍ ഞാന്‍ രേഖയെ ശത്രുവായി പ്രഖ്യാപിച്ചു... അടുത്ത ശത്രു എന്റെ ഏട്ടന് ആയിരുന്നു... ഏട്ടനെ ഞാന്‍ അമ്മേടെ മടിയില്‍ നിന്ന് വലിച്ചു താഴെ ഇട്ടു (ഇന്നതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു ) ചെറിയ നഖം കൊണ്ട് ഞാന്‍ അവനെ നുള്ളി നോവിച്ചു... തരം കിട്ടുമ്പോള്‍ ആരും കാണാതെ അവനും എന്നെ നുള്ളി ഇരുന്നു...
ക എന്നക്ഷരം എനിക്ക് സംസാരിക്കാന്‍ കിട്ടില്ലായിരുന്നു... ച എന്നായിരുന്നു പറയുക... ആ സമയത്താണ് കുണുക്കിട്ട കോഴി ഫിലിം റിലീസ് ആയതു... അമ്മേടെ ആഗ്രഹത്തിന് വഴങ്ങി... അച്ഛന് ഞങ്ങളേം കൊണ്ട് പോയി,,, ആകെ ആദ്യത്തെ കുറച്ചു ഭാഗം കണ്ടു കാണും ഞാന്‍ ... പിന്നീട് ഞാന്‍ ച്ചുനുച്ചിട്ട ചോഴിയുടെ ബ്രാന്‍ഡ് അമ്പാസടര്‍ ആയി മാറി ... എവിടെ പോയാലും എല്ലാരും എന്നോട് ചോദിക്കും നിങ്ങള്‍ ഏതു പടമാ കാണാന്‍ പോയെ... ഞാന്‍ അഹങ്കാരത്തോടെ പറയും... ച്ചുനുച്ചിട്ട ചോഴി !!
:P :P
ReplyDeleteചൊള്ളാം.
ReplyDeleteഅപ്പൊ ചിക്കൻ എന്നു പറയാനും പറ്റില്ല അല്ലെ ചിച്ചൻ ആയിപോകും കഷ്ടം :)
ReplyDeleteഇപ്പോഴും ഈ അസുഖം ഉണ്ടോ ച യെ ച എന്ന് വിളിക്കുന്ന ????
ReplyDeleteകഥ എന്ന് വിളിക്കാന്‍ കഴിയില്ലല്ലോ അത് കൊണ്ട് നല്ല ഒരു നല്ല രചന എന്ന് പറയാം ....
ആശംസകള്‍ ....
എന്റെ അനിയന് ഒരു പ്രായം വരെ ക എന്ന അക്ഷരത്തിനു പകരം ക്ല എന്നായിരുന്നു പറഞ്ഞിരുന്നത്.... ഇന്നും കുടുംബത്തിലെ പലരും അവനെ വിളിക്കുന്നത് 'അട്ളി' എന്നാണ്... അവന് ചെരുപത്തില്‍ പറഞ്ഞ ഏതോ ഓര് വാക്ക്... എനിക്കറിയില്ല അതെന്താനന്നു... അങ്ങനെ പറഞ്ഞാല്‍ അവനെയാണ് ഉദ്ദേശിക്കുന്നത് എന്നെനിക്കറിയാം...
ReplyDeleteച്ചുനുച്ചിട്ട ചോഴി !!
ReplyDeleteകൊള്ളാം എന്നോ ചോള്ളാമെന്നോ പറയണ്ടത്
കൊള്ളാം
ആശംസകള്‍
:) ഡയറി എഴുത്ത് നന്നായി
ReplyDeleteച്ചുനുച്ചിട്ട ചോഴി !!
ReplyDeleteചിരിപ്പിച്ചു ..ഇഷ്ടായി ...
ആശംസകള്‍
:-)
ReplyDeleteനല്ല നര്‍മ്മം ,നിഷ്കളങ്കതയുടെ ഉപ്പു ചേര്‍ത്തു .കുണുക്കിട്ട കോഴിക്ക് അഭിവാദ്യങ്ങള്‍ ...
ReplyDeleteചുനുച്ചിട്ട ചോഴി ചൊള്ളാം.
ReplyDeleteകൊള്ളാം കെട്ടോ.. ചിരിപ്പിച്ചു. നിഷ്കളങ്കതയുടെ നര്‍മ്മം.. ആശംസകള്‍
ReplyDeleteനിഷ്കളങ്കമായ അവതരണം..നന്നായിരിക്കുന്നു.
ReplyDeleteചോള്ലാം ട്ടോ , എന്നും ക പലര്‍ക്കും ഒരു പ്രശ്നം സൃഷ്ടിച്ചിരുന്നു എന്ന് തോന്നുന്നു , എന്റെ അനിയത്തി പണ്ട് ക യെ ട്ട എന്നാ പറഞ്ഞിരുന്നെ , ഞാന്‍ ഇപോഴും അവളെ കളിയാക്കാന്‍ വേണ്ടി "കല്കരി" എന്ന് പറയിപ്പിക്കും . അവള് എത്ര പറഞ്ഞാലും ട്ടട്ടരി എന്നെ വരൂ . അത കേട്ട ഉടന്‍ ഞാന്‍ പൊട്ടി പൊട്ടി ചിരിക്കും , അത കാണുമ്പോ അവള്ക സഹിക്കില്ല അവള് എന്നെ ഒരുപാട് ഉപദ്രവിക്കും ഇന്ന അവള് വലിയ കുട്ടി ആയി ഞാന്‍ ഇപ്പോഴും അതും പറഞ്ഞു കളിയാക്കാറുണ്ട് , രചന നന്നായിട്ടുണ്ട് , കീപ് ഇറ്റ് അപ്പ് ,,,
ReplyDeleteഅന്‍സല്‍ മീരാന്‍ ഷുക്കൂര്‍
msansal.blogspot.com
ആ ഫോട്ടോ കിടു, കാരണം ആ പ്ലാസ്റ്റിക് കസേര ഒരുപാട് കാലം പിന്നെലേക്ക് കൊണ്ട് പോയി,
ReplyDeleteസിമ്പിള്‍ ആയ അവതരണം
(കുറുപ്പിന്റെ കണക്കു പുസ്തകം )
ചുനുച്ചിട്ട ചോഴി ചൊളക്കോഴി...
ReplyDeleteചൊള്ളാം ചേട്ടോ....
രാജീവ് പറഞ്ഞതു പോലെ ആ പ്ലാസ്റ്റിക് കസേര നൊസ്റ്റിയടിപ്പിച്ചു.
വരികളെല്ലാം നമ്മേ പതിയേ പിന്നോക്കം-
ReplyDeleteവലിക്കുന്നുണ്ട് ,മുന്നത്തേ പൊസ്റ്റ് സഹിതം..
മാഞ്ഞു തുടങ്ങിയ ചിലതിനേ
പെറുക്കി എടുക്കുന്നുണ്ട്.. മനസ്സിനേ കഴിഞ്ഞു
പൊയ കാലത്തിന് തീരത്തിലേക്ക് വലിച്ചടുപ്പിക്കുന്നു ..
നിഷ്കളങ്കതയുടേ ലോകത്ത് നിന്നും പൊടുന്നനേ
നാം ഈ ജീവിത പാച്ചിലിന്റേ ചക്രങ്ങളിലേക്ക്
വീണതെപ്പൊഴാണ് . അതിന്റേ ആരംഭം എന്താവാം ..
ഇപ്പൊഴും മനസ്സില്‍ വര്‍ണ്ണ നിറഞ്ഞ് നില്ക്കുന്ന
ആ കാലം വരികളിലൂടെ പൊകുമ്പൊള് തെളിയുന്നുന്റ് ..
എല്ലാം മറന്നു പൊകുന്ന മനുഷ്യന് , ഇന്നിന്റേ യാന്ത്രികതയില്‍
സ്വയം ഇറങ്ങി ചെന്നു മൂട്പടം അണിയുമ്പൊഴും
ഈ മനസ്സ് വേറിട്ട് നില്ക്കുന്നു,ചികഞ്ഞെടുക്കുകയല്ല
മറിച്ച് ഉള്ളിലേ എല്ലാം അതു പൊലെ പകര്‍ത്തുകയാണ്..
ഉള്ളില്‍ ഇപ്പൊഴുമുള്ള വര്‍ണ്ണങ്ങള്‍ മായാതേ വരികളിലും ഭദ്രം ..
എഴുതുക ഇനിയും , ആ കൊച്ച് കൊച്ച് വലിയ കാര്യങ്ങള്‍ ..
ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസ്കള്‍ ..
ആസ്വദിച്ചു വായിച്ചു... ഇനിയും എഴുതുക .
ReplyDeleteഅനാമിച്ച ഈ ച്ചഥ അടിപൊളിയായി.
ReplyDeleteഈ മിന്നുക്കുട്ടീടെ കടിഞ്ഞൂല്‍ കമന്റ് അനാമികച്ചേചിക്ക് തന്നെ ഇരിക്കട്ടെ,
ReplyDeleteഅതെയെന്നെ, ആദ്യമായിട്ടാ ഒരു ബ്ലോഗില്‍ കയറി
കമന്റാന്‍ ധൈര്യം കാട്ടുന്നത്....
so, ഇത് നല്ലൊരു തുടക്കമാവാന്‍
എല്ലാരും എനിക്ക് വേണ്ടി SMS ചെയ്യണേ....
പിന്നെ പോസ്റ്റിനെ പറ്റി പറയാണേല് ,
കുട്ടിത്തമുള്ള, നിഷ്കളന്കതയാര്ന്ന , കുന്നിക്കുരു പോലെ ചെറുതും മനോഹരവുമായ ഒരു കുഞ്ഞു കഥ! ഇഷ്ടപ്പെട്ടു..
ചേചി ഇങ്ങനൊരു കഥ എനിക്കും പറയാനുണ്ട്, എന്താണെന്നോ?
എന്റെ അയല്‍ക്കാരി നീനമോള്ക്കും
'ക' എന്ന് കിട്ടില്ല. പകരം 'ത' എന്നാണ് പറയുന്നത്!
അവള് ഒരു ദിവസം എന്നോടു പറയ്യാ,
"മിന്നുത്താ , മിന്നുത്താ എന്റെ വീട്ടിലെ തോയിത്തുട്ടീനെ താത്ത തൊത്തിത്തൊണ്ടോയീ" എന്ന്.
എങ്ങനെയുണ്ട്?
എന്റെ അടുത്ത വീട്ടിലെ അനന്തു "ട്ടാ" എന്നത് "ത്ത" എന്നെ പറയു..അവനെകൊണ്ട് കൊട്ട എന്ന് പറയിച്ചാല്‍ അവന് കൊത്ത എന്ന് പറയും.....അത് പെട്ടന്ന് ഓര്‍മ്മ വന്നു
ReplyDeleteജീവിച്ചു തീര്‍ത്ത വഴികളിലേക്ക് ഒരു തിരിച്ചു പോക്ക് നല്ലതുതന്നെ!അക്ഷരതെറ്റുകള്‍ കടന്നുകൂടുന്നുണ്ട്.ശ്രദ്ധിക്കുമല്ലോ...
ReplyDeleteഇങ്ങനെ ജീവിതത്തില്‍ നടന്ന ഓരോ ചുനുചിടല് പോന്നോട്ടെ...
ReplyDeleteഇടചോച്ചേ വന്നു വായിച്ചാന്‍ ....
സംഗതിചളുടെ ചിടപ്പ് ചണ്ടിട്ടു ഇപ്പോഴും ആ ചുനുചിടല് ശരിയായില്ല
എന്ന് തോന്നുന്നു ....
ഇനിയും വരാം
എഴുതിയ വരികളില്‍ എല്ലാം ഞാന്‍ എന്നെയും കണ്ടു.
ReplyDeleteകുട്ടികാലത്ത് ഞാന്നും ക പറയില്ലായിരുന്നു.എനിക്കൊരു മകനുണ്ട്.അമ്പാടി കണ്ണന് അവനും അങ്ങനെ തന്നെ ആയിരുന്നു,അതെല്ലാം ഈ വരികളിലൂടെ പെട്ടന്ന് ഓര്‍മയിലേക്ക് വന്നു.
ആശംസകള്‍....അനാമികാ........
great.,.,.
ReplyDeleteഓർമ്മകൾ നന്നായിരിക്കുന്നു.
ReplyDeleteഓര്‍മകള്‍ക്ക് നല്ല സുഖം ഉണ്ടല്ലേ .. പൂത്താങ്കിരിയെ അവര്‍ അബസിടര്‍ ആക്കിയല്ലോ ..ആദ്യത്തെ വരികളെ നര്‍മ്മം ചിരി അടക്കാനായില്ല ..ഹ..ഹ..ആള് കൊള്ളല്ലോ..
ReplyDeleteപ്രതിക്ഷിക്കാതെ ഇത് വഴി ഒന്ന് കടന്നു പോയതാ .....അപ്പൊ ഉമ്മറത്ത് ആ കസേര കണ്ടു ...അങ്ങനെ പെരക്കുള്ളില് ഒന്ന് കേറി നോക്കി ,വയറും നിറഞ്ഞു കുറച്ചു അങ്ങ് പൊതിഞ്ഞും എടുത്തു ഓര്‍ത്തിരിക്കാന്‍... ആയിട്ടെ ...ഇനിയും വിശകുമ്പോള്‍ ഇത് വഴി വരാം........
ReplyDeleteനന്നായിരിക്കുന്നു. തുടരൂ. ആശംസകൾ.
ReplyDeleteകൊള്ളാം നന്നായിരിക്കുന്നൂ, സംസയിക്കണ്ട നിന്റെ അനുജത്തിയെ അല്ല, നിന്നെ തന്നെ. നല്ല നിഷ്ക്കളങ്കമായ അവതരണം. ആശംസകൾ പൂത്താങ്കീരി, സോറി ചുനുച്ചിട്ട കോഴി.
ReplyDeleteനന്നായി പറഞ്ഞു തുടങ്ങി....നല്ല അവതരണം....ഇനിയും പോരട്ടെ വീര സാഹസിക കഥകൾ............
ReplyDeleteഒരു വയസ്സ് മുതല്‍ നടന്ന സകല കാര്യങ്ങളും ഞങ്ങള്‍ക്ക് നല്ല ഓര്മയാ! വെളഞ്ഞ സാധനം തന്നെ...
ReplyDeleteഇയാൾ ആളു കൊള്ളാലോ…! അവസരോചിതമായ അവതരണശൈലി….
ReplyDeleteബാക്കി കൂടി പോരട്ടേ വേഗം….
:)) ഹ്ഹി
ReplyDeleteനല്ല അവതരണം. ഇനിയും പോരട്ടെ
ReplyDeleteചുനുച്ചിട്ട കോഴിയും നന്നായിട്ടുണ്ട്.... വളരെ ലളിതമായ ഭാഷയില്‍ കുഞ്ഞുനാളുകള്‍ വരച്ച് കാട്ടിയതില്‍ നീതു വിജയിച്ചു... ബോറടിക്കാതെ തന്നെ വായിക്കാന്‍ പറ്റുന്ന പരിചിത സംഭവങ്ങള്‍, അനുഭവങ്ങള്‍
ReplyDelete:-)
ReplyDelete